‘ജഴ്​സി നമ്പർ 10’, വിരമിച്ചു

  • സചിൻ അണിഞ്ഞ പത്താം നമ്പർ കുപ്പായം പിൻവലിച്ച്​ ബി.സി.സി.​െഎ

23:27 PM
29/11/2017
sachin

ന്യൂഡൽഹി: ‘സചിൻ ടെണ്ടുൽകർ, 10’ ^ ക്രിക്കറ്റ്​ ആരാധക മനസ്സുകളിലെ ആ ഭാഗ്യ നമ്പർ ഇനി മാസ്​റ്റർ ബ്ലാസ്​റ്ററുടേത്​ മാത്രമായി തുടരും. ഇതിഹാസ താരത്തോടുള്ള ആദരവി​​െൻറ ഭാഗമായി പത്താം നമ്പർ ജഴ്​സി ഇനിയാർക്കും നൽകേണ്ടെന്ന്​ ബി.സി.സി.​െഎ തീരുമാനിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്നും സചിൻ 2013 നവംബറിൽ വിരമിച്ചെങ്കിലും അദ്ദേഹം ധരിച്ച ജഴ്​സി നമ്പർ ബോർഡ്​ പിൻവലിച്ചിരുന്നില്ല.

എന്നാൽ, മാസ്​റ്റർ ബ്ലാസ്​റ്റർ അണിഞ്ഞ പത്താം നമ്പർ ജഴ്​സിയിൽ മൈതാനത്തിറങ്ങാൻ മറ്റു താരങ്ങളാരും തയാറായിരുന്നില്ല. ഏറെ നാളുകൾക്കുശേഷം മുംബൈ പേസ്​ ബൗളർ ശർദുൽ ഠാകുറാണ്​ ആരാധകർ വിശുദ്ധമായി പരിഗണിച്ച ‘പത്താം നമ്പർ’ അണിഞ്ഞിറങ്ങിയത്​. ഇക്കഴിഞ്ഞ ആഗസ്​റ്റ്​ 31ന്​ ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിക്കു​േമ്പാൾ സചി​​െൻറ നമ്പറിൽ ശർദുൽ ഗ്രൗണ്ടിലെത്തിയപ്പോൾ ആരാധകരും വിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത വിമർശനമുയർന്നു. സചി​​െൻറ ജഴ്​സി അണിയരുതെന്ന ഭീഷണിയും ഉയർന്നു. സംഖ്യാജ്യോതിഷ പ്രകാരമാണ്​ നമ്പർ ​തിരഞ്ഞെടുത്തതെന്ന്​ താരം പ്രതികരിച്ചിട്ടും ആരാധക രോഷം അടങ്ങിയില്ല. ഇതോടെ, അടുത്ത കളിയിൽ മറ്റൊരു നമ്പർ ജഴ്​സിയണിഞ്ഞാണ്​ ശർദുൽ ഇറങ്ങിയത്​. 

ഇതോടെയാണ്​ മാസ്​റ്റർ ബ്ലാസ്​റ്ററുടെ ഭാഗ്യ നമ്പർ കാലാകാലത്തേക്ക്​ പിൻവലിക്കാൻ ബോർഡ്​ തീരുമാനമെടുത്തത്​.ഒൗദ്യോഗികമായി പിൻവലിക്കുന്നില്ലെങ്കിലും ഭാവിയിൽ ഒരു ഇന്ത്യൻ താരത്തിനും പത്താം നമ്പർ നൽകേണ്ടെന്നാണ്​ തീരുമാനം. സചിൻ വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തി​​െൻറ ​െഎ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസ്​ പത്താം നമ്പർ പിൻവലിച്ചിരുന്നു. 

ഫുട്​ബാളിലെ ജഴ്​സി റിട്ടയർ
താരങ്ങളോടുള്ള ആദരസൂചകമായി ജഴ്​സി പിൻവലിക്കൽ ക്രിക്കറ്റിൽ പതിവുള്ളതല്ലെങ്കിലും ഫുട്​ബാളിൽ ഏറെയുണ്ട്​. രാജ്യാന്തര ഫുട്​ബാളിൽ ജഴ്​സി പിൻവലിക്കാൻ ‘ഫിഫ’ അനുമതിയില്ല. മറഡോണക്ക്​ ആദരമർപ്പിച്ച്​ അർജൻറീന പത്താം നമ്പർ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും ഫിഫ അനുമതി നൽകിയി​ല്ല. അങ്ങനെ, മറഡോണയുടെ കുപ്പായത്തിൽ ​ലയണൽ മെസ്സി അവതരിച്ചു. എങ്കിലും നിരവധി ക്ലബുകൾ പ്രിയപ്പെട്ട താരങ്ങളുടെ സ്​മരണയിൽ പല നമ്പറുകളും ഷോക്കേസിലേക്ക്​ മാറ്റി. 

  • ബോബി മൂർ അണിഞ്ഞ ‘6’ ാം നമ്പർ ജഴ്​സി വെസ്​റ്റ്​ഹാം യുനൈറ്റഡ്​ പിൻവലിച്ചു.
  • പൗലോ മാൾഡീനിയുടെ 3ാം നമ്പർ ജഴ്​സി എ.സി മിലാൻ പിൻവലിച്ചു 
  • ഡീഗോ മറഡോണയുടെ ‘10ാം നമ്പർ നാപോളി പിൻവലിച്ചു
  • ​പെലെയുടെ 10ാം നമ്പർ ന്യൂയോർക്​ കോസ്​മോസ്​ പിൻവലിച്ചു
     
COMMENTS