കിങ്സ്റ്റൺ: തെൻറ ഹാട്രികിെൻറ ക്രെഡിറ്റ് ക്യാപ്റ്റൻ കോഹ്ലിക്കാണെന്ന് ജസ്പ്രീത് ബുംറ. റോസ്റ്റൺ ചേസിെൻറ പാഡിൽ പന്ത് തട്ടിയപ്പോൾ ആദ്യം ഒൗട്ടല്ലെന്നായിരുന്നു തെൻറ തോന്നലെന്ന് താരം പറഞ്ഞു. കോഹ്ലി പക്ഷേ ഉറപ്പിച്ചുപറഞ്ഞു, ഒൗട്ടാണെന്ന്. ആ റിവ്യൂ ശരിയാവുകയും ചെയ്തു. അതിനാൽ, ഇൗ ഹാട്രിക് ക്യാപ്റ്റേൻറതാണ്’ -ബുംറ പറഞ്ഞു.
ഇന്ത്യക്കാരെൻറ മൂന്നാം ഹാട്രിക്
കിങ്സ്റ്റൺ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ബൗളറുടെ മൂന്നാമത്തെ ഹാട്രിക്കാണിത്. ഹർഭജൻ സിങ്ങും ഇർഫാൻ പത്താനുമാണ് മുമ്പ് ഇൗ നേട്ടം കൈവരിച്ചവർ. 2001ൽ കൊൽക്കത്തയിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു ഹർഭജെൻറ ഹാട്രിക്. പത്താൻ 2006ൽ കറാച്ചിയിൽ പാകിസ്താനെതിരെയാണ് ഹാട്രിക് സ്വന്തമാക്കിയത്.