മുംബൈ: ആസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളില്‍ നിന്നും ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്നും ജസ്പ്രിത് ബുംറ ക്ക് വിശ്രമം അനുവദിച്ച് ബി.സി.സി.ഐ. ആസ്ട്രേലിയക്കെതിരെ നാല് ടെസ്റ്റുകളും കളിച്ച ബുംറക്ക് വിശ്രമമനുവദിക്കാനാണ് മാനേജ്മെന്‍റ് തീരുമാനം. ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും ന്യൂസീലന്‍ഡിനെതിരായ ട്വൻറി20 പരമ്പരയില്‍ സിദ്ധാര്‍ഥ് കൗളുമായിരിക്കും ബുംറക്ക് പകരക്കാരായി എത്തുക
ആസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ജസ്പ്രിത് ബുംറ. ഈ മാസം 12 മുതല്‍ 19 വരെയാണ് ആസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര. ന്യൂസീലന്‍ഡിനെതിരായ അഞ്ച് 20-20 മത്സരങ്ങളുടെ പരമ്പര 23 മുതല്‍ ഫെബ്രുവരി 10 വരെയാണ്.