തങ്ങൾ നല്ല സുഹൃത്തുക്കൾ; ആരോപണങ്ങൾ നിഷേധിച്ച് അനുപമ പരമേശ്വരൻ

12:51 PM
09/07/2019

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി പ്രണയത്തിലെന്ന അഭ്യൂഹങ്ങളെ തള്ളിപ്പറഞ്ഞ് മലയാളി നടി അനുപമ പരമേശ്വരൻ. താൻ ജസ്പ്രീവുമായി ഡേറ്റിങ് നടത്തുന്നില്ലെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും നടി വ്യക്തമാക്കി.

നേരത്തേ തെലുങ്ക് നടി റഷീ ഖന്നയുമായി ബുംറയുടെ പേര് ഉയർന്ന് കേട്ടിരുന്നു. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല, ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് എനിക്കറിയാം- ഒരു ചാറ്റ് ഷോയിൽ റാഷി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ബുംറ എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് നേടിയിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ മലയാളം ചിത്രം പ്രേമത്തിലൂടെ ചലചിത്രരംഗത്തെത്തിയ അനുപമ ഇപ്പോൾ ആക്ഷൻ ത്രില്ലർ സിനിമ രാക്ഷസുഡുവിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. 
 

Loading...
COMMENTS