ലണ്ടൻ: ജയിംസ് ആൻഡേഴ്സെൻറ ബൗളിങ്ങിനു മുന്നിൽ കരീബിയൻ വീര്യം തകർന്നതോടെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒമ്പതു വിക്കറ്റ് ജയം. 107 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ മാർക്ക് സ്റ്റോൺമാനും (40) ടോം വെസ്റ്റ്ലിയും (44) ചേർന്നാണ് വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2^1ന് ഇംഗ്ലണ്ട് കരസ്ഥമാക്കി. അലസ്റ്റർ കുക്കിെൻറ (17) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സ്കോർ: വെസ്റ്റിൻഡീസ്^123, 177, ഇംഗ്ലണ്ട്^194, 107/1. നേരത്തേ ഏഴു വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ആൻഡേഴ്സെൻറ ബൗളിങ് മികവിലാണ് രണ്ടാം ഇന്നിങ്സിൽ വിൻഡീസ് 177ന് പുറത്തായത്.