ആറിൽ ആറ് പന്തും സിക്സറിന് പറത്തി ജഡേജ

14:58 PM
16/12/2017

അഹമ്മദാബാദ്: ഒരോവറിലെ ആറ് പന്തും സിക്സറിന് പറത്തിയ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജ. സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൌണ്ടില്‍ നടന്ന ഇന്‍റര്‍-ഡിസ്ട്രിക്റ്റ് ട്വന്‍റി20 ടൂര്‍ണമെന്‍റിലാണ് താരത്തിന്‍റെ മിന്നും പ്രകടനം. കേവലം 69 പന്തുകളില്‍ നിന്നായി 154 റണ്‍സാണ് ജാംനഗര്‍ ജില്ലക്കായി പാഡണിഞ്ഞ ജ‍ഡേജ അടിച്ചുകൂട്ടിയത്.

ഇന്നിങ്സിന്‍റെ പതിനഞ്ചാം ഓവറില്‍ നിലാം വംജയുടെ ഓവറിലായിരുന്നു സിക്സര്‍ മഴ. മത്സരത്തില്‍ ആകെ പത്ത് സിക്സറും 15 ബൌണ്ടറികളുമാണ് ജഡേജ അടിച്ചത്. കുറച്ച് കാലമായി ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ജഡേജ രാജ്യത്തിനായി കളത്തിലിറങ്ങുന്നത്. ഏകദിന, ട്വന്‍റി20 മത്സരങ്ങളില്‍ വിശ്രമമെന്ന പേരില്‍ താരത്തെ ഒഴിച്ചു നിര്‍ത്തുകയായിരുന്നു പതിവ്. 

COMMENTS