ജൊഹാനസ്ബർഗ്: മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കാലിസ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം കണ്ട് ഏവരും ഞെട്ട ി. പകുതി താടിയും മീശയും വൃത്തിയായി വടിച്ച ചിത്രം കണ്ട് പലരും രൂപമാറ്റം നടത്തിയ ചിത്രമാണോ എന്നുപോലും സംശയിച്ചു. എന്നാൽ, കാണ്ടാമൃഗ സംരക്ഷണ ബോധവത്കരണത്തിെൻറയും ധനസമാഹരണത്തിെൻറയും ഭാഗമായുള്ള കാലിസിെൻറ വേറിട്ട പ്രചാരണ രീതിയായിരുന്നു ഇത്.
നെഞ്ചിലെ രോമങ്ങളും വടിച്ച താരം നവംബർ അവസാനം വരെ തൽസ്ഥിതി തുടരുമെന്ന് അറിയിച്ചു. അർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അർബുദ രോഗികൾക്കായി ധനസമാഹരണം നടത്തുന്നതിനുമായി ലോകത്താകമാനം ആഘോഷിക്കുന്ന ‘നോ ഷേവ് നവംബർ’ അല്ലെങ്കിൽ ‘മോവംബർ’ കാമ്പയിനിെൻറ ചുവടുപിടിച്ചാണ് കാലിസിെൻറ വ്യത്യസ്ത പ്രചാരണം.
വൈറലായ ചിത്രത്തിനുതാഴെ അഭിനന്ദനങ്ങളുമായി ആരാധകരും ഒത്തുകൂടി. ബാറ്റുകൊണ്ടും ബാൾ െകാണ്ടും ഒരേസമയം വിസ്മയിപ്പിച്ച കാലിസിെൻറ മത്സരകാലമാണ് ചിത്രം കണ്ടപ്പോൾ ഓർമയിലെത്തിയതെന്നായിരുന്നു ഒരു ആരാധകെൻറ കമൻറ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2019 3:56 PM GMT Updated On
date_range 2019-11-29T21:26:26+05:30ജാക്ക് കാലിസ് ‘ഹാഫ് ഷേവ്’ ചെയ്തത് എന്തിന്?
text_fieldsNext Story