ചെന്നൈ: ഗാലറി നൽകുന്ന വിസിലടിയാണ് ചെന്നൈ സൂപ്പർ കിങ്സിെൻറ ജീവൻ. വെള്ളിയാഴ്ച പുണെയിൽ നടക്കുന്ന കളിയിൽ രാജസ്ഥാൻ റോയൽസിന് ഭീതി വിതക്കുന്നത് ചെവി തുളച്ചുകയറുന്ന ‘വിസിൽപോട് എക്സ്പ്രസ്’ കൂട്ടമാകും.
ആരാധകർക്കായി ചെന്നൈ ടീം മാനേജ്മെൻറ് ഒരുക്കിയ പ്രത്യേക െട്രയിനിൽ സംസ്ഥാനത്തു നിന്ന് ആയിരത്തിലധികം മഞ്ഞപ്പടയാളികളാണ് പുറപ്പെട്ടത്. കാവേരി പ്രക്ഷോഭങ്ങളെ തുടർന്ന് ചെന്നൈയിലെ െഎ.പി.എൽ മത്സരങ്ങൾ ഉപേക്ഷിച്ചതിനെ തുടർന്ന് സൂപ്പർ കിങ്സിെൻറ ഹോം മത്സരങ്ങൾ നടക്കുന്ന പുണെയിേലക്ക് ആരാധകർക്കായി പ്രത്യേക െട്രയിൻ ഒരുക്കാൻ ടീം മാനേജ്മെൻറ് തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട െട്രയിന്‍ ‘വിസിൽപോട് എക്സ്പ്രസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
സി.എസ്.കെയുടെ ഹോംമാച്ചുകൾ മാറ്റിയതിൽ തങ്ങളുടെ കടുത്ത ആരാധകർക്ക് വലിയ വിഷമമുണ്ടായ സാഹചര്യത്തിൽ അവരുടെ സാന്നിധ്യവും അഭിവാദ്യങ്ങളും ടീമിന് നേരിട്ട് ലഭ്യമാക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് മാനേജ്മെൻറ് പറഞ്ഞു. അടുത്ത അഞ്ച് കളിയിലും സ്വന്തം ചെലവിൽ ആരാധകരെ െട്രയിനിൽ എത്തിക്കാനാണ് ആേലാചിക്കുന്നത്. താമസസൗകര്യവും ഭക്ഷണവും സൗജന്യമായി ടിക്കറ്റും ആരാധക കൂട്ടത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ചെപ്പോക്കിൽനിന്ന് പുണെയിലേക്ക് മത്സരങ്ങൾ മാറ്റിയപ്പോൾ മാനസികമായി തകർന്നുപോയെന്ന് ടീമിെൻറ കടുത്ത ആരാധകനായ ശരവണൻ ഹരി പറഞ്ഞു.
കാവേരി പ്രക്ഷോഭം കെട്ടടങ്ങുന്നതോടെ ചെന്നൈയിലേക്ക് കളി തിരിെകയെത്തുെമന്നാണ് ആരാധക കൂട്ടത്തിെൻറ പ്രതീക്ഷ. ഇതിനായി സമൂഹമാധ്യമങ്ങളിൽ വൻ പോരാട്ടമാണ് യുവനിര നടത്തുന്നത്.