തിരുവനന്തപുരം: അങ്ങ് ഡൽഹിയിലും മുംബൈയിലുമൊക്കെ ബൈക്കിെൻറ പിൻ സീറ്റിലിരിക്കുന്നവരും ഹെൽമെറ്റ് ധരിക്കുന്നത് കണ്ട് പരിചയമുള്ള ഒരാൾ കേരളത്തിലെ റോഡിലെ കാഴ്ച കണ്ടാൽ അമ്പരന്നുപോവുകയേയുള്ളു. പിന്നിലല്ല, മുന്നിലിരിക്കുന്നവർ പോലും ഹെൽമെറ്റ് ധരിക്കാൻ മടിക്കുന്നതു കണ്ടാൽ അമ്പരക്കുകയല്ലാതെ എന്തു ചെയ്യാൻ. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനും അതാണ് സംഭവിച്ചത്.
െഎ.എസ്.എൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രിയെ കാണാൻ തിരുവന്തപുരത്ത് വന്നതാണ് സച്ചിൻ. അതും കഴിഞ്ഞ് നഗരത്തിലൂടെ കാറിൽ പോകുേമ്പാഴാണ് പിൻ സീറ്റിൽ ഹെൽമെറ്റില്ലാത്ത ഭാര്യയെയും വെച്ച് ബൈക്കിൽ ഭർത്താവ് മാത്രം ഹെൽമെറ്റ് ധരിച്ചു പോകുന്നത് കണ്ടത്. കാറിെൻറ ഗ്ലാസ് താഴ്ത്തി സച്ചിെൻറ വക ഉപദേശം, ‘പിൻ സീറ്റിലിരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണം കേേട്ടാ...’
കരിയറിലുടനീളം സ്പിന്നറെയും പേസറെയും നേരിടുേമ്പാൾ ഒരിക്കൽ പോലും ഹെൽമെറ്റ് അഴിക്കാതിരുന്നയാളാണ് സച്ചിൻ.
അവരെ ഒന്നുകൂടി നന്നായി ഉപേദേശിക്കാൻ സച്ചിൻ തീരുമാനിച്ചു.

പിന്നാലെ വന്ന ദമ്പതികളോട് ഹെൽമെറ്റ് ധരിക്കണമെന്ന് സച്ചിൻ പറഞ്ഞപ്പോഴും അവർക്ക് അതിശയം ‘അയ്യോ..! ഇത് സച്ചിനല്ലേ ...’ എന്ന മട്ടിലാണ്...മൊബൈൽ ഫോണിൽ പകർത്തിയ വെറും 55 സെക്കൻറു മാത്രമുള്ള ഇൗ വീഡിയോ സച്ചിൻ ഫേസ് ബുക്കിൽ പങ്കുവെച്ചതും സംഭവം വൈറലായി.
സംഗതി മലയാളികളോടാണ്. ഫേസ്ബുക്കിൽ ൈലക്കിനൊപ്പം പൊങ്കാലക്കും കുറവില്ല. ‘സീറ്റ് ബെൽറ്റ് ധരിക്കാത്ത സച്ചിനാണ് ഹെൽമെറ്റ് ധരിക്കാത്തതിന് ഉപദേശിക്കുന്നതെന്നൊക്കെ കമൻറ് വന്നു കഴിഞ്ഞു. പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയുടെ എഫ്.ബി പേജിൽ കയറി മലയാളത്തിൽ കുമ്മിയടിച്ചവരാണ് മലയാളികൾ. സച്ചിനും കിട്ടി മലയാളത്തിൽ കമൻറഭിഷേകം. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സച്ചിൻ താൻ സീറ്റ് ബെൽറ്റ് ധരിച്ച് പിൻസീറ്റിലിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്ത് മറുപടി നൽകി. മുമ്പും ഇത്തരം ഹെൽമെറ്റ് ഉപദേശ വീഡിയോ സച്ചിൻ ഫേസ്ബുക്കിൽ പതിച്ച് വൈറലാക്കിയിരുന്നു...