Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുംബൈ രണ്ടാമത്;...

മുംബൈ രണ്ടാമത്; ഡൽഹിക്കെതിരെ 40 റൺസ്​ ജയം

text_fields
bookmark_border
IPL-2019
cancel

ഡ​ൽ​ഹി: തുല്യ പോയൻറുമായി നിന്ന ടീമുകളു​െട പോരിൽ ഡൽഹി കാപിറ്റൽസിനെ ​േതാൽപിച്ച്​ മുംബൈ ഇന്ത്യൻസ്​ ​െഎ.പി.എൽ പ ോയൻറ്​ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. 40 റൺസിനായിരുന്നു മുംബൈയുടെ വിജയം. ആദ്യം ബാറ്റ്​ ചെയ്​ത മുംബൈ 20 ഒ ാവറിൽ അഞ്ച്​ വിക്കറ്റിന്​ 168 റൺസെടുത്തപ്പോൾ ഡൽഹിക്ക്​ ഒമ്പത്​ വിക്കറ്റിന്​ 128 റൺസെടുക്കാനേ ആയുള്ളൂ. എത്തിപ്പ ിടിക്കാവുന്ന ലക്ഷ്യത്തിലേക്ക്​ ആറ്​ ഒാവറിൽ 49 റൺസ്​ ചേർത്ത്​ ഒാപണർമാരായ ശിഖർ ധവാനും (22 പന്തിൽ 35) പൃഥ്വി ഷായും (24 പന ്തിൽ 20) നന്നായി തുടങ്ങിയെങ്കിലും വിക്കറ്റി​​​െൻറ സ്വഭാവം മനസ്സിലാക്കി സ്​പിന്നർമാരെ നന്നായി ഉപയോഗിച്ച മുംബൈ നായകൻ ​േരാഹിത്​ ശർമ മത്സരം വരുതിയിലാക്കുകയായിരുന്നു.

നാല്​ ഒാവറിൽ 19 റൺസിന്​ മൂന്ന്​ വിക്കറ്റ്​ പിഴുത ലെഗ്​സ്​പിന്നർ രാഹുൽ ചഹാറും രണ്ട്​ ഒാവറിൽ ഏഴ്​ റൺസിന്​ ഒരു വിക്കറ്റ്​ വീഴ്​ത്തിയ ഇ​ടം​കൈ​യ​ൻ സ്​പിന്നർ ക്രുണാൽ പാണ്ഡ്യയും വിക്കറ്റ്​ കിട്ടിയില്ലെങ്കിലും നാല്​ ഒാവറിൽ 25 റൺസ്​ മാത്രം വിട്ടുകൊടുത്ത ഒാഫ്​ സ്​പിന്നർ ജയന്ത്​ യാദവും ഡൽഹിയെ ശ്വാസംമുട്ടിക്കുകയായിരുന്നു. ഒാപണർമാരെ ചഹാർ മടക്കിയശേഷം കോളിൻ മൺറോ (3), ക്യാപ്​റ്റൻ ശ്രേയസ്​ അയ്യർ (3), ഋഷഭ്​ പന്ത്​ (7) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ തിരിച്ചുകയറിയപ്പോൾ ഡൽഹി തകർന്നു. ജസ്​പ്രീത്​ ബുംറ 18 റൺസിന്​ രണ്ട്​ വിക്കറ്റെടുത്തു.

നേരത്തേ, തു​ട​ക്ക​ത്തി​ൽ രോ​ഹി​ത്തി​​​െൻറയും (22 പ​ന്തി​ൽ 30) ക്വി​ൻ​റ​ൺ ഡി​കോ​ക്കി​​​െൻറ​യും (27 പ​ന്തി​ൽ 35) ഒ​ടു​ക്ക​ത്തി​ൽ പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​രാ​യ ക്രു​ണാ​ലി​‍​​െൻറ​യും (26 പ​ന്തി​ൽ 37*) ഹാ​ർ​ദി​കി​​​െൻറ​യും (15 പ​ന്തി​ൽ 32) ബാ​റ്റി​ങ്ങാ​ണ്​ മും​ബൈ​ക്ക്​ പൊ​രു​താ​വു​ന്ന സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. ആ​റ്​ ഒാ​വ​റി​ൽ വി​ക്ക​റ്റ്​ ന​ഷ്​​ട​മി​ല്ലാ​തെ 57 റ​ൺ​സി​ലെ​ത്തി​യ മും​ബൈ​ക്ക്​ പ​ക്ഷേ അ​ടു​ത്ത ഒാ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ തി​രി​ച്ച​ടി​യേ​റ്റു.

ലെ​ഗ്​​സ്​​പി​ന്ന​ർ അ​മി​ത്​ മി​ശ്ര​യു​ടെ ആ​ദ്യ പ​ന്തി​ൽ രോ​ഹി​തി​​​െൻറ സ്​​റ്റ​മ്പി​ള​കി. മൂ​ന്നാം ന​മ്പ​റി​ൽ സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യെ​ത്തി​യ​ ബെൻ ക​ട്ടി​ങ് (2) വന്നപോലെ മടങ്ങി. പ​ത്താം ഒാ​വ​റി​ൽ ഡി​കോ​ക്ക്​ റ​ണ്ണൗ​ട്ടാ​വു​ക​കൂ​ടി ചെ​യ്​​ത​തോ​ടെ മൂ​ന്നി​ന്​ 75 എ​ന്ന സ്​​കോ​റി​ലേ​ക്കു​ വീ​ണു. സൂ​ര്യ​കു​മാ​ർ യാ​ദ​വും ക്രു​ണാ​ൽ പാ​ണ്ഡ്യ​യും ഒ​ന്നി​ച്ച 11-15 ഒാ​വ​റി​ൽ പി​റ​ന്ന​ത്​ കേ​വ​ലം 34 റ​ൺ​സ്​ മാ​ത്രം. 16ാം ഒാ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ സൂ​ര്യ​കു​മാ​ർ യാദവ്​ (26) പുറത്തായതി​നു​പി​ന്നാ​ലെ ഹാ​ർ​ദി​ക്​ ക്രീ​സി​ലെ​ത്തി​യ​താ​ണ്​ മും​ബൈ​ക്ക്​ ജീ​വ​നേ​കി​യ​ത്. പ​തു​ക്കെ തു​ട​ങ്ങി​യ ഹാ​ർ​ദി​ക്​ പി​ന്നീ​ട്​ ക​ത്തി​ക്ക​യ​റി​യ​തോ​ടെ കീ​േ​മാ പോ​ൾ എ​റി​ഞ്ഞ 18ാം ഒാ​വ​റി​ൽ 17ഉം ​ക്രി​സ്​ മോ​റി​സി​​​െൻറ 19ാം ഒാ​വ​റി​ൽ 15ഉം ​റ​ബാ​ദ​യു​ടെ അ​വ​സാ​ന ഒാ​വ​റി​ൽ 18ഉം ​റ​ൺ​സ്​ പി​റ​ന്നു. അവസാന മൂന്ന്​ ഒാവറിൽ മുംബൈ അടിച്ചെടുത്തത്​ 50 റൺസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansmalayalam newssports newsCricket Newsipl 2019Delhi Capitals
News Summary - Mumbai indians against Delhi-Sports news
Next Story