ബംഗളൂരു: െഎ ലീഗിൽ ആദ്യ സീസണിൽ തന്നെ കിരീടം ചൂടി അദ്ഭുതം കാണിച്ച ‘ബ്ലൂ ആർമി’ െഎ.എസ്.എല്ലിലും അത് ആവർത്തിക്കുമോ? ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ കിരീടത്തിേലക്കുള്ള പ്രയാണം ജയത്തോടെ ആരംഭിക്കാൻ ബംഗളൂരു എഫ്.സി െഎ.എസ്.എല്ലിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ്. കഴിഞ്ഞ സീസണിൽ സെമിഫൈനലിസ്റ്റുകളായ മുംൈബ സിറ്റി എഫ്.സിയാണ് നീലപ്പടയുടെ എതിരാളികളായി കളത്തിലെത്തുന്നത്. ഇന്ത്യൻ ഫുട്ബാളിലെ ഗ്ലാമർ താരം സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ കളത്തിലെത്തുന്ന ബംഗളൂരു എഫ്.സി കന്നിയങ്കത്തിെൻറ യാതൊരു ലക്ഷണവും കളത്തിൽ കാണിക്കില്ലെന്നുറപ്പാണ്.
െഎ ലീഗിലും ഫെഡറേഷൻ കപ്പിലും എ.എഫ്.സി കപ്പിലും ജൈത്രയാത്ര നടത്തിയ ആൽബർട്ട് റോക്കയുടെ ടീം തന്നെയാണ് ഏറക്കുറെ െഎ.എസ്.എല്ലിനും ‘ബ്ലൂ ആർമി’ക്കായി ബൂട്ടുകെട്ടുന്നത്. ഒത്തിണക്കം ഏറെയുള്ള ഇൗ ടീമിനെതിരെ അവരുടെ തട്ടകത്തിൽ തളക്കണമെങ്കിൽ മുംബൈയുടെ കോസ്റ്ററീകൻ മാനേജർ അലക്സാണ്ടർ ഗ്വമിറസിന് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടിവരും. രാത്രി എട്ടിനാണ് മത്സരം.