ഇഷാന്തും ജഡേജയും തമ്മിൽ വാക്കേറ്റം; തോൽവിക്കൊപ്പം ഇന്ത്യക്ക് മറ്റൊരു നാണക്കേട് 

14:20 PM
18/12/2018

പെർത്ത്: രണ്ടാം ടെസ്റ്റിൽ പരസ്യ വാക്കേറ്റത്തിൽ ഏർപെട്ട് രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമ്മയും. ഇരുവരും വഴക്കടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  ആദ്യ ഇലവനിൽ ഉൾപെടാതെ പുറത്തിരുന്ന ജഡേജ പകരക്കാരൻ ഫീൽഡർ ആയാണ് കളത്തിലെത്തിയത്. പരസ്പരം മുഖത്തേക്ക് വിരൽ ചൂണ്ടി സംസാരിക്കുന്ന ഇവർ എന്ത് വിഷയത്തിലാണ് വഴക്കടിക്കുന്നതെന്ന് വ്യക്തമല്ല.  തുടർന്ന് മുഹമ്മദ് ഷാമിയും കുൽദീപ് യാദവും എത്തി ഇടപെട്ട് വഴക്ക് അവസനിപ്പിക്കുകയായിരുന്നു.

 

Loading...
COMMENTS