ഏകദിനത്തിലെ ഏറ്റവും ഉയർന്ന ഒാപണിങ് വിക്കറ്റ് കൂട്ടുകെട്ടുമായി വിൻഡീസ് താരങ്ങൾ
text_fieldsഡബ്ലിൻ: ഏകദിനത്തിലെ ഏറ്റവും ഉയർന്ന ഒാപണിങ് വിക്കറ്റ് കൂട്ടുകെട്ടുമായി വെസ്റ്റിൻഡീസിെൻറ േജാൺ കാംബെല്ലും (179), ഷായ് ഹോപും (170).
അയർലൻഡിെനതിരായ മത്സരത്തിൽ ആദ്യ വിക്കറ്റിൽ 365 റൺസ് അടിച്ചെടുത്താണ് ഇരുവരും പുതുചരിത്രം കുറിച്ചത്. കഴിഞ്ഞവർഷം പാകിസ്താൻ ഇമാമുൽ ഹഖും ഫഖർ സമാനും നേടിയ 304 റൺസ് എന്ന റെക്കോഡാണ് മറികടന്നത്.
ഏകദിനത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന ക്രിസ് ഗെയ്ൽ-സാമുവൽസ് റെക്കോഡിന് ഏഴു റൺസ് (372) അകലെയാണ് േഹാപും കാംബെലും പിരിഞ്ഞത്. പിന്നാലെ ഒരു വിക്കറ്റ് കൂടി വീണതോടെ ടീം ടോട്ടൽ മൂന്ന് വിക്കറ്റിന് 381ൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

