റെയ്​ന കൊടുങ്കാറ്റായി (46 പന്തിൽ 84); ഗു​ജ​റാ​ത്തി​ന്​ നാല്​ വിക്കറ്റ്​ ജയം

00:39 AM
22/04/2017

കൊൽക്കത്ത: ചാറ്റൽമഴക്കുശേഷം കൊൽക്കത്തയിെല ഇൗഡൻസ് ഗാർഡൻസിൽ കണ്ടത് റൈനയുടെ റൺമഴ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആരോൺ ഫിഞ്ചും ബ്രണ്ടൻ മക്കല്ലവും തിരികൊളുത്തിയ വെടിക്കെട്ട് ചാറ്റൽമഴയത്തും കെടാതെ ക്യാപ്റ്റൻ റൈന പൂർത്തിയാക്കിയപ്പോൾ ഗുജറാത്ത് ലയൺസിന് നാലുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി വിൻഡീസ് താരം സുനിൽ നരെയ്നും റോബിൻ ഉത്തപ്പയും ആഞ്ഞുവീശിയപ്പോൾ സ്വന്തം കാണികൾക്ക് മുന്നിൽ 187 റൺസിെൻറ റൺമല പടുത്തുയർത്തിയെങ്കിലും നാലുവിക്കറ്റ് ശേഷിക്കെ ഗുജറാത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു. സ്കോർ: കൊൽക്കത്ത 187/5, ഗുജറാത്ത് 188 /6. െഎ.പി.എൽ പത്താം സീസണിൽ തുടർതോൽവിയിൽ ക്ഷീണിച്ചിരുന്ന സിംഹങ്ങൾക്ക് ആശ്വാസമായി രണ്ടാം ജയം. 
 


15 പന്തിൽ 31 റൺസുമായി ആരോൺ ഫിഞ്ചും 17 പന്തിൽ 33 റൺസുമായി ബ്രണ്ടൻ മക്കല്ലവും മികച്ച ഒാപണിങ് നൽകി പുറത്തായപ്പോൾ, ക്യാപ്റ്റൻ സുരേഷ് റൈന 84 റൺസുമായി ടീമിെൻറ വിജയത്തിൽ നിർണായകമാവുകയായിരുന്നു. നാല് സിക്സും ഒമ്പത് ഫോറുമുൾപ്പെടെയായിരുന്നു റൈനയുടെ ഇന്നിങ്സ്. ടോസ് ലഭിച്ച ഗുജറാത്ത് ലയൺസ് ആതിഥേയരെ ചുരുങ്ങിയ സ്കോറിലൊതുക്കാമെന്ന് കണക്കുകൂട്ടി ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തുപോയ ആസ്ട്രേലിയൻ ഒാപണർ ക്രിസ് ലിന്നിന് പകരം ഒാപണിങ് ബാറ്റിങ്ങിനിറങ്ങിയ സുനിൽ നരെയ്ൻ ഒരിക്കൽകൂടി ക്ലിക്കായേപ്പാൾ പ്രവീൺ കുമാറും ജെയിംസ് ഫോക്നറും മലയാളിതാരം ബേസിൽ തമ്പിയും നല്ലവണ്ണം തല്ലുകൊണ്ടു. 17 പന്ത് മാത്രം നേരിട്ട വിൻഡീസ് സ്പിന്നർ ഒമ്പതു ഫോറും ഒരു സിക്സുമടക്കം അടിച്ചുകൂട്ടിയത് 42 റൺസാണ്. പിന്നീടെത്തിയ റോബിൻ ഉത്തപ്പയെ കൂട്ടി ഗംഭീർ സ്കോർ ഉയർത്തി. ഫോക്നറുടെ പന്തിൽ ഗംഭീർ പുറത്തായതോടെയാണ് (33) ഉത്തപ്പയുടെ ബാറ്റിങ്ങിന് ചൂടുപിടിക്കുന്നത്. മനീഷ് പാെണ്ഡയെ കൂട്ടുപിടിച്ച് (24) വളരെ വേഗത്തിലായിരുന്നു ഉത്തപ്പയുടെ അർധസെഞ്ച്വറി. 
 

sunil narine
 


രണ്ടു സിക്സും എട്ടുഫോറുമുൾപ്പെടെ 72 റൺസെടുത്ത ഉത്തപ്പയെ പ്രവീൺ കുമാറും മനീഷ് പാണ്ഡെയെ മലയാളി താരം ബേസിൽ തമ്പിയും പുറത്താക്കുകയായിരുന്നു. അവസാനത്തിൽ യൂസുഫ് പത്താൻ (നാലു പന്തിൽ 11*) ടീം സ്കോർ 187െലത്തിക്കുകയായിരുന്നു. ഷാകിബ് അൽഹസൻ ഒരു റൺസുമായി പുറത്താകാതെ നിന്നു.

COMMENTS