Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡൽഹിയെ ആറ്​...

ഡൽഹിയെ ആറ്​ വിക്കറ്റിന്​ തോൽപിച്ചു; ചെന്നൈ ഫൈനലിൽ

text_fields
bookmark_border
ഡൽഹിയെ ആറ്​ വിക്കറ്റിന്​ തോൽപിച്ചു; ചെന്നൈ ഫൈനലിൽ
cancel

വി​ശാ​ഖ​പ​ട്ട​ണം: 12 സീസണിനിടെ എട്ടാം തവണയും ചെന്നൈ സൂപ്പർ കിങ്​സ്​ ഐ.പി.എൽ ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ ആദ്യ ഫൈന ൽ തേടിയിറങ്ങിയ ഡൽഹി കാപിറ്റൽസിനെ ആറ്​ വിക്കറ്റിന്​ തോൽപിച്ചാണ്​ എം.എസ്​. ധോണിയും സംഘവും ഫൈനലിലേക്ക്​ കുതിച ്ചത്​. ഞായറാഴ്​ച ഹൈദരാബാദിൽ നടക്കുന്ന കലാശപ്പോരിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനെ നേരിടും.

ആദ്യം ബാറ്റ്​ ചെയ്​ത ഡ​ൽ​ഹി​യെ ഒമ്പതിന്​ 147ലൊ​തു​ക്കിയ ചെ​ന്നൈ ഒരോവർ ബാക്കിനിൽക്കെ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കാണുകയാ യിരുന്നു. ഓപണർമാരായ ഫാഫ്​ ഡുപ്ലസിസി​​െൻറയും (50) ഷെയ്​ൻ വാട്​സണി​​െൻറയും (50) അർധ സെഞ്ച്വറികളാണ്​ ചെന്നൈക്ക്​ തുണ യായത്​. സുരേഷ്​ റെയ്​ന (11), ധോണി (9) എന്നിവരും പുറത്തായി. അമ്പാട്ടി റായുഡു (20), ഡ്വൈൻ ബ്രാവോ (0) എന്നിവർ പുറത്താവാതെ നിന്നു.

നേരത്തേ ബൗ​ളി​ങ്ങി​നെ തു​ണ​ക്കു​ന്ന പി​ച്ചി​ൽ ടോ​സ്​ നേ​ടി​യ ചെ​ന്നൈ നാ​യ​ക​ൻ ധോ​ണി ഡ​ൽ​ഹി​യെ ബാ​റ്റി​ങ്ങി​ന​യ​ച്ച​ത്​ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ശ​രി​വെ​ക്കു​ന്ന​താ​യി​രു​ന്നു ജ​ദേ​ജ​യും ഇം​റാ​ൻ താ​ഹി​റും ന​യി​ച്ച ബൗ​ളി​ങ് പ്ര​ക​ട​നം. ബൗ​ളി​ങ്​ നി​ര​യു​ടെ ക​രു​ത്തി​ൽ വി​ശ്വ​സി​ച്ച നാ​യ​ക​​െൻറ ടീ​മാ​യാ​ണ്​ ഇ​ന്ന​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത്​ ചെ​ന്നൈ ആ​ദ്യം പ​ന്തെ​റി​ഞ്ഞ​ത്. മ​റു​വ​ശ​ത്ത്, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബാ​റ്റി​ങ്ങി​ൽ പ്ര​ക​ടി​പ്പി​ച്ച ദൗ​ർ​ബ​ല്യ​ങ്ങ​ൾ അ​തി​ലേ​റെ തീ​വ്ര​ത​യോ​ടെ നി​ല​നി​ർ​ത്തി ഡ​ൽ​ഹി ബാ​റ്റു​വീ​ശി​യ​പ്പോ​ൾ എ​തി​രാ​ളി​ക​ൾ​ക്ക്​ കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ളു​ണ്ടാ​യി​ല്ല.


ചാ​ഹ​റു​ടെ പ​ന്തി​ൽ എ​ൽ.​ബി.​ഡ​ബ്ല്യു​വി​ൽ കു​രു​ങ്ങി മ​ട​ങ്ങു​​േ​മ്പാ​ൾ ആ​റു പ​ന്തി​ൽ സ​മ്പാ​ദ്യം വെ​റും അ​ഞ്ചു റ​ൺ​സ്. ഏ​റെ വൈ​കാ​തെ ശി​ഖ​ർ ധ​വാ​നും പ​വ​ലി​യ​നി​ലെ​ത്തി. ഇ​ത്ത​വ​ണ ഹ​ർ​ഭ​ജ​നാ​യി​രു​ന്നു വി​ക്ക​റ്റ്. ക​രു​തി​ക്ക​ളി​ച്ച മ​ധ്യ​നി​ര​ക്കും ബാ​റ്റി​ങ്​ ദു​ഷ്​​ക​ര​മാ​ക്കി ആ​ഞ്ഞ​ടി​ച്ച ചാ​ഹ​റും ഹ​ർ​ഭ​ജ​നും ജ​ദേ​ജ​യു​മ​ട​ങ്ങു​ന്ന സം​ഘം മി​ക​വു തു​ട​ർ​ന്ന​പ്പോ​ൾ വ​ലി​യ സ്​​കോ​ർ ക​ണ്ടെ​ത്താ​ൻ ആ​ർ​ക്കു​മാ​യി​ല്ല. 25 പ​ന്തി​ൽ 38 റ​ൺ​സെ​ടു​ത്ത ഋ​ഷ​ഭ്​ പ​ന്താ​യി​രു​ന്നു ഡ​ൽ​ഹി​യി​ലെ ടോ​പ്​​സ്​​കോ​റ​ർ.

24 പ​ന്തി​ൽ 27 എ​ടു​ത്ത മ​ൺ​റോ​യും അ​വ​സാ​ന ര​ണ്ടു പ​ന്തു​ക​ളി​ൽ ഒ​രു ഫോ​റും സി​ക്​​സ​റും പ​റ​ത്തി 10 തി​ക​ച്ച ഇ​ഷാ​ന്ത്​ ശ​ർ​മ​യും ഡ​ൽ​ഹി​യു​ടെ ര​ക്ഷ​ക​രാ​യി. മ​റു​വ​ശ​ത്ത്, തീ​പാ​റു​ന്ന ക​രു​ത്തു​മാ​യി നി​റ​ഞ്ഞു​ക​ളി​ച്ച ​െച​ന്നൈ ബൗ​ളി​ങ്​ നി​ര​യി​ൽ ദീപക്​ ചാ​ഹ​ർ, രവീ​ന്ദ്ര ​ദേ​ജ, ഡ്വെയ്​ൻ ബ്രാ​വോ, ഹർഭജൻ സിങ്ങ്​ എന്നിവർ ര​ണ്ടു വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി. ജ​ദേ​ജ മൂ​ന്നോ​വ​റി​ൽ 23 റ​ൺ​സ്​ വി​ട്ടു​കൊ​ടു​ത്താ​ണ്​ ര​ണ്ടു വി​ക്ക​റ്റെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL
News Summary - ipl
Next Story