Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുംബൈയെ വീഴ്​ത്തി...

മുംബൈയെ വീഴ്​ത്തി പഞ്ചാബ്​ മുന്നോട്ട്​

text_fields
bookmark_border
മുംബൈയെ വീഴ്​ത്തി പഞ്ചാബ്​ മുന്നോട്ട്​
cancel

മുംബൈ: നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്​ റൺസിന്​ തോൽപിച്ച്​ കിങ്​സ്​ ഇലവൻ പഞ്ചാബ്​ ​േപ്ലഒാഫ്​ സാധ്യത സജീവമാക്കി. പഞ്ചാബ്​ ഉയർത്തിയ കൂറ്റൻ സ്​കോർ പിന്തുടർന്ന മുംബൈ ഏഴ്​ റൺസകലെ ഇടറിവീണു. സ്​കോർ: പഞ്ചാബ്​ 230/3. മുംബൈ: 223​/6. പൊള്ളാർഡ്​ (24 പന്തിൽ 50), സിമ്മൻസ്​ (32 പന്തിൽ 59) എന്നിവർ പൊരുതിനോക്കിയെങ്കിലും അവസാന ഒാവറിൽ കളി കൈവിടുകയായിരുന്നു. 

മുംബൈയുടെ തട്ടകമായ വാംഖഡെ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ്​ ചെയ്​ത പഞ്ചാബ്​ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 230 റൺസെടുത്തു. വ​ൃദ്ധിമാൻ സാഹയുടെ അർധ സെഞ്ചറിയും (55 പന്തിൽ പുറത്താകാതെ 93) ക്യാപ്​റ്റൻ ​െഗ്ലൻ മാക്​സ്​വെല്ലി​​െൻറ വെടിക്കെട്ടും (21പന്തിൽ 47) ചേർന്നതോടെയാണ്​ പഞ്ചാബിന്​ കൂറ്റൻ സ്​കോർ കണ്ടെത്താനായത്​. 

ടോസ്​ നേടിയതോടെ എതിരാളികളെ കുറഞ്ഞ സ്​കോറിന്​ ഒതുക്കാമെന്ന്​ കരുതി ബാറ്റിങ്ങിനയ​ച്ചപ്പോൾ ക്യാപ്​റ്റൻ രോഹിത്​ പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. പന്തുമായെത്തിയ മിച്ചൽ മക്​​ക്ലനാഗൻ, ലസിത്​ മലിംഗ, ഹർഭജൻ സിങ് എന്നിവരെ ഒാപണിങ്​ ബാറ്റിങ്ങിലിറങ്ങിയ മാർട്ടിൻ ഗുപ്​റ്റിലും വൃദ്ധിമാൻ സാഹയും അടിച്ചുപരത്തി. സാഹ^ഗുപ്​റ്റിൽ സഖ്യം ഒന്നാം വിക്കറ്റിൽ 5.3 ഒാവറിൽ 68 റൺസി​​െൻറ കൂട്ടുകെട്ടിനുശേഷമാണ്​ പിരിയുന്നത്​.

18 പന്തിൽ 36 റൺസുമായി നിലയുറപ്പിച്ച ഗുപ്​റ്റിലിനെ കരൺ ശർമയാണ്​ പുറത്താക്കുന്നത്​. 21 പന്തിൽ അഞ്ചു സിക്​സും രണ്ടു ഫോറും കടത്തി മാക്​സ്​വെൽ 47 റൺസെടുത്തതോടെ സ്​കോറിന്​ വേഗം കൂടി. ജസ്​പ്രീത്​ ബുംറയുടെ പന്തിലാണ്​ മാക്​സ്​വെൽ പുറത്താകുന്നത്​.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - ipl
Next Story