കൊച്ചി ടസ്കേഴ്സിന് 550 കോടി ബി.സി.സി.ഐ നഷ്ടപരിഹാരം നൽകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സീസൺ മാത്രം കളിച്ച ശേഷം പുറത്താക്കിയ കൊച്ചി ടസ്കേഴ്സിന് ബി.സി.സി.ഐ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധി. 550 കോടി രൂപ നഷ്ടപരിഹാരമായി ബി.സി.സി.ഐ നൽകേണ്ടത്. തർക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നൽകണമെന്നും കോടതി ഉത്തരവിട്ടു.
2011 സീസണിൽ കളിച്ച െകാച്ചി ടസ്കേഴ്സിനെ ബാങ്ക് ഗാരൻറി നൽകാത്തതിെൻറ പേരിലാണ് ബി.സി.സി.െഎ പിരിച്ചുവിട്ടത്. ബാങ്ക് ഗ്യാരണ്ടിയായി നല്കിയ തുക കൂടി നഷ്ടമായതോടെയാണ് ടീം മാനേജ്മെന്റായ േറാൺഡിവൂ കൺസോർട്യം നിയമനടപടി തുടങ്ങി. 550 കോടി രൂപക്കൊപ്പം 18 ശതമാനം പലിശയും ചേര്‍ത്താണ് 850 കോടി വേണമെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്.
2015ല്‍ െകാച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്.സി. ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധി പുറപ്പെടുവിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകില്ലെന്ന നിലപാട് സ്വീകരിച്ച ബി.സി.സി.െഎ ആർബിട്രേറ്റർ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
2011ല്‍ ബി.സി.സി.ഐയിലെ ഭൂരിഭാഗം അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് അന്നത്തെ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് കൊച്ചി ടസ്കേഴ്സിനെ ഐ.പി.എല്ലിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിച്ചത്. 1560 കോടി രൂപയാണ് കേരള ടീമിന് ഐ.പി.എല്ലിലേക്കുള്ള പ്രവേശത്തിനായി നൽകേണ്ടിവന്ന ലേലത്തുക. ഐ.പി.എല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയായിരുന്നു ഇത്.
