Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജീവിതം പഴയതുപോലെയായാൽ...

ജീവിതം പഴയതുപോലെയായാൽ മാത്രം െഎ.പി.എല്ലിനെ കുറിച്ച്​ സംസാരിക്കാം -രോഹിത്

text_fields
bookmark_border
ജീവിതം പഴയതുപോലെയായാൽ മാത്രം െഎ.പി.എല്ലിനെ കുറിച്ച്​ സംസാരിക്കാം -രോഹിത്
cancel

മുംബൈ: കോവിഡ്​ 19 ബാധയുടെ ഭീതിയിൽ രാജ്യം നിൽക്കു​േമ്പാൾ ​െഎ.പി.എല്ലിനെ കുറിച്ച്​ സംസാരിക്കാനാവില്ലെന്ന്​ ഇന്ത്യയുടെ വെടിക്കെട്ട്​ ബാറ്റ്​സ്​മാനും മുംബൈ ഇന്ത്യൻസ്​ നായകനുമായ രോഹിത്​ ശർമ. യുസ്​വേന്ദ്ര ചാഹലുമൊത്ത്​ ഇൻസ്റ്റഗ്രാമിൽ ലൈവ്​ വന്നപ്പോഴായിരുന്നു ഹിറ്റ്​മാ​​െൻറ പ്രതികരണം. നമുക്ക്​ ഇപ്പോൾ രാജ്യത്തെ കുറിച്ച്​ മാത്രം ചിന്തിക്കാം. എന്നാണ്​ ഇൗ മഹാമാരി നമ്മെ വിട്ട്​ പോകുന്നത്,​ അന്ന്​ ​െഎ.പി.എൽ ആവേശത്തിലേക്ക്​ തിരിച്ചുപോവാമെന്നും താരം പറഞ്ഞു.

മുംബൈ നഗരത്തെ ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല. രോഹിത്​ വിജനമായ ത​​െൻറ നാടിനെ കുറിച്ച്​ നെടുവീർപ്പിട്ടു. ക്രിക്കറ്റ്​ കളിക്കാരായ നമുക്ക്​ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ലഭിക്കുന്ന നല്ല അവസരമാണിതെന്നും ഒരുപാട്​ സമയം അവരോരൊപ്പം ചെലവിട്ട്​ തീർക്കാനാണ്​ ഉദ്ദേശമെന്നും താരം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടി​​െൻറ ബാറ്റിങ്​ ഇതിഹാസം കെവിൻ പീറ്റേഴ്​സണുമൊത്തും രോഹിത്​ ലൈവിൽ വന്നു. കരിയറിലെ ഏറ്റവും ദുഃഖകരമായ അനുഭവവും രോഹിതിനോട് അദ്ദേഹം ചോദിച്ചിരുന്നു. അതിന്​ രോഹിത്​ മറുപടിയായി പറഞ്ഞത്​ 2011ലെ ലോകകപ്പിൽ സ്​ക്വാഡിലുൾപ്പെടുത്താത്തതി​​െൻറ സങ്കടമായിരുന്നു. ‘അന്ന്​ ഞാൻ ഫോമിലല്ലായിരുന്നു. സ്വന്തം വീട്ടമുറ്റത്ത്​ നടക്കുന്ന ലോകകപ്പിൽ ടീമിൽ ഇടം ലഭിക്കാത്ത അനുഭവമാണ്​ എപ്പോഴും തന്നെ വേട്ടയാടുന്നതെന്നും താരം പറഞ്ഞു.

അതേസമയം, മാർച്ച്​ 29ന്​ തുടങ്ങേണ്ടിയിരുന്ന ​​െഎ.പി.എൽ കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 15നേക്ക്​ മാറ്റിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത്​ ​െഎ.പി.എൽ തന്നെ ഇപ്രാവശ്യം ഒഴിവാക്കാനുള്ള സാധ്യതയും വിദൂരമല്ല. അതേ സമയം രണ്ട്​ മാസത്തോളമായി കാലി​​െൻറ മസിലിനേറ്റ പരിക്ക്​ കാരണം വിശ്രമത്തിലാണ്​ രോഹിത്​. ​െഎ.പി.എല്ലിലൂടെ ടീമിൽ തിരിച്ചെത്താനുള്ള താരത്തി​​െൻറ ശ്രമവും ഇപ്പോൾ തുലാസിലായിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaYuzvendra Chahal
News Summary - IPL talk once life gets back to normal-Rohit Sharma -sports news
Next Story