Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാ​യ​ക​നി​ല്ലാ​തെ...

നാ​യ​ക​നി​ല്ലാ​തെ  ഹൈ​ദ​രാ​ബാ​ദ്​

text_fields
bookmark_border
നാ​യ​ക​നി​ല്ലാ​തെ  ഹൈ​ദ​രാ​ബാ​ദ്​
cancel

ക​പ്പി​ത്താ​നെ ന​ഷ്​​ട​മാ​യ ക​പ്പ​ലി​​​​െൻറ അ​വ​സ്​​ഥ​യി​ലാ​ണ്​ സ​ൺ റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ്. പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ​പെ​ട്ട നാ​യ​ക​ൻ ഡേ​വി​ഡ്​ വാ​ർ​ണ​ർ പ​ടി​ക്കു​പു​റ​ത്താ​ണ്. ഇം​ഗ്ലീ​ഷ്​ താ​രം അ​ല​ക്​​സി ഹെ​യ്​​ൽ​സി​നെ ടീ​മി​ലെ​ത്തി​ച്ചെ​ങ്കി​ലും നാ​യ​ക​സ്​​ഥാ​ന​ത്ത്​ വാ​ർ​ണ​ർ​ക്ക്​ പ​ക​രം​വെ​ക്കാ​ൻ ആ​ളി​ല്ല. പു​തി​യ നാ​യ​ക​​​​െൻറ നി​യോ​ഗം കെ​യ്​​ൻ വി​ല്യം​സ​ണാ​ണ്. ഒ​മ്പ​താം സീ​സ​ണി​ൽ ഹൈ​ദ​രാ​ബാ​ദി​​നെ  കി​രീ​ട​ത്തി​ലേ​ക്ക്​ ന​യി​ച്ച നാ​യ​ക​നാ​ണ്​ വാ​ർ​ണ​ർ. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ടോ​പ്​ സ്​​കോ​റ​ർ. 

മ​ല​യാ​ളി ഫാ​ൻ​സി​ന്​ കാ​ത്തി​രി​പ്പി​നു​ള്ള വ​ക ന​ൽ​കു​ന്നു​ണ്ട്​ ഹൈ​ദ​രാ​ബാ​ദ്. പേ​സ്​ ബൗ​ള​ർ ബേ​സി​ൽ ത​മ്പി​യും ​ബാ​റ്റ്​​സ്​​മാ​ൻ സ​ച്ചി​ൻ ബേ​ബി​യും ടീ​മി​ലു​ണ്ട്. ഭു​വ​നേ​ശ്വ​ർ കു​മാ​റി​നൊ​പ്പം ഹൈ​ദ​രാ​ബാ​ദി​​​​െൻറ ബൗ​ളി​ങ്​ ഒാ​പ​ണ​റാ​യി ത​മ്പി​യു​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മ​ല​യാ​ളി​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്​​ട ടീ​മി​ലൊ​ന്നാ​യി ഹൈ​ദ​രാ​ബാ​ദ്​ മാ​റും.  അ​ഫ്​​ഗാ​ൻ സാ​ന്നി​ധ്യ​മാ​ണ്​ സ​ൺ​റൈ​സേ​ഴ്​​സി​​​​െൻറ മ​റ്റൊ​രു ഹൈ​ലൈ​റ്റ്. ഏ​ക​ദി​ന-​ട്വ​ൻ​റി20 ക്രി​ക്ക​റ്റു​ക​ളി​ൽ അ​തി​വേ​ഗം വി​ക്ക​റ്റു​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന റാ​ഷി​ദ്​ ഖാ​നെ പൊ​ന്നും​വി​ല കൊ​ടു​ത്താ​ണ്​ (ഒ​മ്പ​തു കോ​ടി) ഹൈ​ദ​രാ​ബാ​ദ്​ ക്യാ​മ്പി​ൽ നി​ല​നി​ർ​ത്തി​യ​ത്. നാ​ട്ടു​കാ​ര​ൻ മു​ഹ​മ്മ​ദ്​ ന​ബി​യും ടീ​മി​ലു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി കൊ​ൽ​ക്ക​ത്ത​യു​ടെ വി​ജ​യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്ന യൂ​സു​ഫ്​ പ​ത്താ​നി​ലും ഹൈ​ദ​രാ​ബാ​ദ്​ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു. 

വെ​ടി​ക്കെ​ട്ടി​ന്​ തി​രി​കൊ​ളു​ത്താ​ൻ ശി​ഖ​ർ ധ​വാ​നും വി​ല്യം​സ​ണും ബ്രാ​ത്ത്​​വെ​യ്​​റ്റും ദീ​പ​ക്​ ഹൂ​ഡ​യും മ​നീ​ഷ്​ പാ​ണ്ഡെ​യും ശാ​കി​ബു​ൽ​ ഹ​സ​നു​മെ​ല്ലാ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം 20 പ​ന്തി​ൽ സെ​ഞ്ച്വ​റി തി​ക​ച്ച വൃ​ദ്ധി​മാ​ൻ സാ​ഹ​യാ​ണ്​ വി​ക്ക​റ്റി​നു​ പി​ന്നി​ൽ. ടോം ​മൂ​ഡി ത​ന്നെ​യാ​ണ്​ കോ​ച്ച്. ബൗ​ളി​ങ്​ പ​രി​ശീ​ല​ക​നാ​യി മു​ത്ത​യ്യ മു​ര​ളീ​ധ​ര​​നും ഉ​പ​​ദേ​ശ​ക​​​​െൻറ റോ​ളി​ൽ വി.​വി.​എ​സ്.​ ല​ക്ഷ്​​മ​ണും ടീ​മി​നൊ​പ്പ​മു​ണ്ട്. 

ടീം ​ഹൈ​ദ​രാ​ബാ​ദ്​ ബാ​റ്റ്​​സ്​​മാ​ൻ
കെ​യ്​​ൻ​ വി​ല്ല്യം​സ​ൺ (ക്യാ​പ്​​റ്റ​ൻ)  ത​ൻ​മ​യ്​ അ​ഗ​ർ​വാ​ൾ  ശി​ഖ​ർ ധ​വാ​ൻ  റി​ക്കി ബൂ​യി  ശ്രീ​വ​ത്സ്​ ഗോ​സാ​മി  ദീ​പ​ക്​ ഹൂ​ഡ  മ​നീ​ഷ്​ പാ​ണ്ഡെ  സ​ച്ചി​ൻ ബേ​ബി  വൃ​ദ്ധി​മാ​ൻ സാ​ഹ  അ​ല​ക്​​സ്​ ഹെ​യ്​​ൽ​സ്​

​ബൗ​ള​ർ
ഖ​ലീ​ൽ അ​ഹ​മ​ദ്  ബേ​സി​ൽ ത​മ്പി  മെ​ഹ്​​ദി ഹ​സ​ൻ  ക്രി​സ്​ ജോ​ർ​ദാ​ൻ  സി​ദ്ധാ​ർ​ഥ്​ കൗ​ൾ  ഭു​വ​നേ​ശ്വ​ർ കു​മാ​ർ  ടി. ​ന​ട​രാ​ജ​ൻ  റാ​ശി​ദ്​ ഖാ​ൻ  സ​ന്ദീ​പ്​ ശ​ർ​മ  ബി​ല്ലി സ്​​റ്റാ​ൻ​ലേ​ക്​

ഒാ​ൾ റൗ​ണ്ട​ർ
ബി​പു​ൽ ശ​ർ​മ  കാ​ർ​ലോ​സ്​ ബ്രാ​ത്ത്​​വെ​യ്​​റ്റ്  ദീ​പ​ക്​ ഹൂ​ഡ  മു​ഹ​മ്മ​ദ്​ ന​ബി  ഷാ​കി​ബു​ൽ ഹ​സ​ൻ   യൂ​സ​ഫ്​ പ​ത്താ​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLmalayalam newssports newsCricket NewsHydarabad
News Summary - IPL - Sports News
Next Story