ഐ.പി.എൽ: രൂപമാറ്റത്തിനൊരുങ്ങി റോയൽ ചലഞ്ചേഴ്സ്?
text_fieldsബംഗളൂരു: ആരാധകരെ അമ്പരപ്പിച്ച് ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിെൻറ ഫേ സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രങ്ങളും കവർചിത്രങ് ങളും അപ്രത്യക്ഷമായി. പുതിയ സീസണിനുമുമ്പ് പുതിയ പേരും ലോഗോയും സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 16ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചിത്രങ്ങൾ പങ്കുവെക്കുന്നതിനുള്ള ജനപ്രിയ ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാമിലെ എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ് ടീമിെൻറ ടൈറ്റിൽ സ്പോൺസർമാരായെത്തിയതിെൻറ പിറ്റേ ദിവസമാണ് സംഭവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
