മുംബൈ: െഎ.പി.എല്ലിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് പുതിയ സീസണിൽ നിറംമാ റുന്നു. കഴിഞ്ഞ 11 വർഷമായി നീലക്കളർ ജഴ്സിയിൽ കളിച്ച രാജസ്ഥാൻ ഇൗ സീസൺ മുതൽ പിങ്ക് നിറത്തിലേക്ക് മാറും. ആസ്ട്രേലിയൻ സ്പിൻ ഇതിഹാസവും മുൻ നായകനുമായ ഷെയ്ൻ വോണിനെ ടീമിെൻറ ബ്രാൻഡ് അംബാസഡറായും നിയമിച്ചു.
2008ൽ രാജസ്ഥാൻ കിരീടമണിഞ്ഞത് മുതൽ 2011 സീസൺ വരെ വോണായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ഉപദേഷ്ടാവിെൻറ റോളിലും ടീമിനൊപ്പമുണ്ടായിരുന്നു. പ്രിയപ്പെട്ട ടീമിനൊപ്പം പുതിയ റോളിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്ന് വോൺ പ്രതികരിച്ചു.