മുംബൈ: ഇൗ സീസണിലെ െഎ.പി.എല്ലിന് മുന്നോടിയായി മഹേന്ദ്ര സിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സും വിരാട് കോഹ്ലിയെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും രോഹിത് ശർമയെ മുംബൈ ഇന്ത്യൻസും നിലനിർത്തി. ആസ്ട്രേലിയൻ താരങ്ങളായ സ്റ്റീവൻ സ്മിത്തിെന രാജസ്ഥാൻ റോയൽസും ഡേവിഡ് വാർനറെ സൺറൈസേഴ്സ് ഹൈദരാബാദും നിലനിർത്തിയപ്പോൾ, നായകൻ ഗൗതം ഗംഭീറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വെടിക്കെട്ടുവീരൻ ക്രിസ് ഗെയ്ലിനെ ആർ.സി.ബിയും കൈവിട്ടു.
നിലനിർത്തിയവർ-മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ. ഡൽഹി ഡെയർ ഡെവിൾസ്: ക്രിസ് മോറിസ്, റിഷഭ് പന്ത്, ശ്രേയസ് അയ്യർ. ബാംഗ്ലൂർ േറായൽ ചലഞ്ചേഴ്്സ്: വിരാട് കോഹ്ലി, അബ്രഹാം ഡിവില്ലിയേഴ്സ്, സർഫറാസ് ഖാൻ. ചെൈന്ന സൂപ്പർ കിങ്സ്: എം.എസ്. ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജദേജ. രാജസ്ഥാൻ റോയൽസ്: സ്റ്റീവൻ സ്മിത്ത്. കിങ്സ് ഇലവൻ പഞ്ചാബ്: അക്സർ പേട്ടൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ. സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർനർ, ഭുവനേശ്വർ കുമാർ.
