Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ഒക്​ടോബറിൽ...

ഐ.പി.എൽ ഒക്​ടോബറിൽ നടത്താനൊരുങ്ങി ബി.സി.സി.ഐ

text_fields
bookmark_border
ipl-2010
cancel

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ്​ ടൂർണമ​െൻറ്​ ഒക്​ടോബർ-നവംബർ മാസങ്ങളിൽ നടത്താനുള്ള നീക്കവുമായി ബി.സി.സി.ഐ. ഔദ്യേ ാഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും ഇതിനുള്ള ചർച്ചകൾ ബി.സി.സി.ഐ ആരംഭിച്ചുവെന്ന്​ ഇന്ത്യ ടുഡേ റിപ്പോർട്ട ്​ ചെയ്​തു.

ഒക്​ടോബർ 18 മുതൽ നവംബർ 15 വരെ ട്വൻറി 20 ലോകകപ്പ്​ നടത്താൻ ഐ.സി.സി നേരത്തെ നിശ്​ചയിച്ചിരുന്നു. ആസ്​ട്രേലിയയിലായിരുന്നു ടൂർണമ​െൻറ്​ നടത്താൻ തീരുമാനിച്ചിരുന്നത്​. ​എന്നാൽ, കോവിഡ്​ ബാധയുടെ പശ്​ചാത്തലത്തിൽ വിസകൾക്ക്​ നിയ​ന്ത്രണം ഏർപ്പെടുത്താൻ ആസ്​ട്രേലിയ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. വിസാ നിയന്ത്രണം വന്നാൽ ഐ.സി.സിക്ക്​ ടൂർണമ​െൻറ്​ മാറ്റേണ്ടതായി വരും. ഈ സമയത്ത്​ ഐ.പി.എൽ നടത്താമെന്നാണ്​ ബി.സി.സി.ഐയുടെ കണക്ക്​ കൂട്ടൽ.

ഏപ്രിൽ 15 മുതൽ ഐ.പി.എൽ നടത്താനാണ്​ ബി.സി.സി.ഐ നിശ്​ചയിച്ചിരിക്കുന്നത്​. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഏപ്രിൽ 14 വരെ ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്ലിനായി മുന്നൊരുക്കങ്ങളൊന്നും ബി.സി.സി.ഐ നടത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCorona virus IPL
News Summary - IPL Match in october-Sports news
Next Story