പ്രയാഗ്രാജ്: ഐ.പി.എൽ ക്രിക്കറ്റ് വാതുവെപ്പ് മാഫിയ ഉത്തർപ്രദേശ് പൊലീസിൻെറ വലയിലായി. ഒമ്പത് പേരടങ്ങിയ സ ംഘത്തെയാണ് പ്രയാഗ്രാജിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഓൺലൈൻ വഴി വാതുവെപ്പ് നടക്കുകയായിരുന്നു.
അങ്കിത് ജയ്സ്വാൾ, നിതിൻ സാഹു, മോഹൻ സാഹു, വിവേക് സാഹു, നവനീത് റായ്, സിന്ധു കേശവറാണി, സചിൻ അഗ്രേരി, കസർ സോണി, അംഗുർ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 3,86,000 രൂപ, 20 മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്, രണ്ട് ബൈക്കുകൾ എന്നിവ പിടിച്ചെടുത്തതായി അലഹബാദ് സീനിയർ പൊലീസ് സൂപ്രണ്ട് അതുൽ ശർമ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.