Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപഞ്ചാബിനെതിരെ ഏഴ്​...

പഞ്ചാബിനെതിരെ ഏഴ്​ വിക്കറ്റ്​ ജയം; പ്ലേഓഫ്​ പ്രതീക്ഷയിൽ കൊൽക്കത്ത

text_fields
bookmark_border
പഞ്ചാബിനെതിരെ ഏഴ്​ വിക്കറ്റ്​ ജയം; പ്ലേഓഫ്​ പ്രതീക്ഷയിൽ കൊൽക്കത്ത
cancel
camera_alt?????????? ???????? ????????? ?????????????????????

മൊഹാലി: ​െഎ.പി.എല്ലി​ലെ ജീവന്മരണ പോരാട്ടത്തിൽ കിങ്​സ്​ ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ ഏഴ്​ വിക്കറ്റ്​ ജയം. ഇ​േതാടെ അവസാന പ്ലേഓഫ്​ സ്ഥാനത്തേക്കുള്ള പ്രതീക്ഷ ദിനേഷ്​ കാർത്തികും കൂട്ടരും നിലനിർത്തിയപ്പോൾ പഞ്ചാബി​​െൻറ സ്വപ്​നം ഏറക്കുറെ അസ്​തമിച്ചു. ആദ്യം ബാറ്റ്​ ചെയ്​ത പഞ്ചാബ്​ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 183 എന്ന മികച്ച സ്​കോർ പടുത്തുയർത്തിയെങ്കിലും കൊൽക്കത്ത രണ്ട്​ ഓവർ ബാക്കിയിരിക്കെ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

അപരാജിത അർധ സെഞ്ച്വറിയുമായി ഓപണർ ശുഭ്​മൻ ഗില്ലാണ്​ (49 പന്തിൽ 65*) കൊൽക്കത്തയുടെ വിജയത്തിൽ ന​ട്ടെല്ലായത്​. ക്രിസ്​ ​ലിൻ (22 പന്തിൽ 46), ആന്ദ്രെ റസൽ (14 പന്തിൽ 24), റോബിൻ ഉത്തപ്പ (14 പന്തിൽ 22), കാർത്തിക്​ (ഒമ്പത്​ പന്തിൽ 21*) എന്നിവരുടെ വെടിക്കെട്ടും തുണയായി. നേരത്തേ മലയാളി പേസ്​ ബൗളർ സന്ദീപ്​ വാര്യരുടെ പന്തുകൾക്കു​ മുന്നിൽ ഒാപണർമാരായ ക്രിസ്​ ഗെയ്​ലും (14) ലോകേഷ്​ രാഹുലും (2) തുടക്കത്തിലേ കൂടാരം കയറിയതാടെ പതറിയ ​പഞ്ചാബിനെ മധ്യനിരയാണ്​ കരകയറ്റിയത്​.

ഒടുവിൽ സാം കറനും (24 പന്തിൽ 55*) ​നി​േകാളസ്​ പുറാനും (27 പന്തിൽ 48) ചേർന്ന്​ 183ലെത്തിക്കുകയായിരുന്നു. സന്ദീപ്​ 31 റൺസിനാണ്​ രണ്ട്​ വിക്കറ്റെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkata knight riderssports newsipl 2019
News Summary - IPL- Kolkata Knight Riders- Sports news
Next Story