Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആവേശം അവസാന പന്ത്​...

ആവേശം അവസാന പന്ത്​ വരെ; മുംബൈക്ക്​ നാലാം കിരീടം

text_fields
bookmark_border
ആവേശം അവസാന പന്ത്​ വരെ; മുംബൈക്ക്​ നാലാം കിരീടം
cancel

ഹൈദരാബാദ്​: ഭാഗ്യം തീർത്തും ചെന്നൈക്കൊപ്പമാണെന്ന്​ തോന്നിച്ച മത്സരം. മൂന്നു തവണ വീണുകിട്ടിയ ജീവനുമായി ഷെയ ്​ൻ വാട്​സ​​െൻറ വെടിക്കെട്ടിൽ എല്ലാം തകർന്നെന്ന്​​ മുംബൈ ആരാധകർ മനസ്സിൽ കരുതിയ നിമിഷങ്ങൾ. ഒടുവിൽ വാർട്​സ​​െൻ റ അനായാസ ക്യാച്ച്​ വിട്ടതിന്​ ലസിത്​ മലിംഗയുടെ തന്നെ പ്രായശ്ചിത്തവും. അവസാന ഒാവർ വരെ ആവേശം മുറ്റിനിന്ന ഫൈനൽപേ ാരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്​സിനെ ഒരു റൺസിന്​ തോൽപിച്ച്​ ​െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസി​​െൻറ മുത്തം.

ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ആവേശപ്പോരിൽ അവസാന പന്തി ൽ ഷർദുൽ ഠാകുറിനെ എൽ.ബിയിൽ കുരുക്കിയ ലസിത്​ മലിംഗയാണ്​ ചെന്നൈയുടെ കിരീടമോഹം ഒരു റൺസകലെ തല്ലിക്കെടുത്തിയത്​. സ ീസണിൽ ഇതു നാലാം തവണയാണ്​ രോഹിത്​ ശർമക്കുമുന്നിൽ, എം.എസ്​. ധോണിക്ക്​ മുട്ടുമടക്കുന്നത്​.
സ്​കോർ: മുംബൈ ഇന്ത്യൻസ്​ 149/8, ചെന്നൈ സൂപ്പർ കിങ്​സ്​ 148/7.

150 റൺസ്​ വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ സൂപ്പർ കിങ്​സിനെ 59 പന്തിൽ 80 റൺസുമായി ഷെയ്​ൻ വാട്​സൻ മുന്നിൽനിന്ന്​ നയിച്ചെങ്കിലും അവസാന ഒാവറിൽ റണ്ണൗട്ടായി മടങ്ങിയത്​ ചെന്നൈക്ക്​ തിരിച്ചടിയായി. മലിംഗ എറിഞ്ഞ അവസാന ഒാവറിൽ മുംബൈക്ക്​ ജയിക്കാൻ വേണ്ടിയിരുന്നത്​ ഒമ്പത്​ റൺസ്​. ആദ്യ മൂന്ന്​ പന്തിൽ നാല്​ റൺസെടുത്തെങ്കിലും നാലാം പന്തിൽ ഡബിൾ ഒാടുന്നതിനിടയിൽ വാട്​സൻ റണ്ണൗട്ടായി. ക്രീസിലെത്തിയ ഷർദുൽ ഠാകുർ അഞ്ചാം പന്തിൽ ഡബിളെടുത്തെങ്കിലും വിധിനിർണയമായ ആറാം പന്തിൽ പിഴച്ചു.

തീതുപ്പുന്ന മലിംഗയുടെ യോർക്കറിനു മുന്നിൽ ബാറ്റുവെക്കാൻ പിഴച്ചപ്പോൾ എൽ.ബിയിൽ മടക്കം. ഇതോടെ നാലാം തവണയും ​െഎ.പി.എൽ കിരീടത്തിൽ മുംബൈയുടെ മുത്തം. ഫാഫ്​ ഡുപ്ലസിസ് ​(26), സുരേഷ്​ റെയ്​ന(8), അമ്പാട്ടി റയുഡു(1), എം.എസ്.​ ധോണി (2), ഡ്വെയ്​ൻ ബ്രാവോ (15) എന്നിവരെല്ലാം പരാജയപ്പെ​ട്ട​പ്പോഴായിരുന്നു വാട്​സ​​െൻറ അവസാനം വരെയുള്ള വിഫല രക്ഷാപ്രവർത്തനം.

ടോസ്​ നേടിയ മുംബൈ ഇന്ത്യൻസ്​ ബാറ്റിങ്​ തെരെഞ്ഞെടുക്കുകയായിരുന്നു. കൂറ്റനടികളുമായി തുടങ്ങിയ ഒാപണർമാരായ ക്വിൻറൺ ഡി കോക്കും, നായകൻ രോഹിത്​ ശർമയും നൽകിയ തുടക്കത്തിൽ ചെന്നൈ സ്​കോർ ഡബ്​ൾ സെഞ്ച്വറിക്കപ്പുറം എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, മാറിമാറി വജ്രായുധങ്ങൾ പ്രയോഗിച്ച ചെന്നൈ ക്യാപ്​റ്റൻ എം.എസ്.​ ധോണി അഞ്ചും ആറും ഒാവറിൽ ഒാപണിങ്​ കൂട്ട്​ പൊളിച്ചു. 17 പന്തിൽ 29 റൺസടിച്ച ഡികോക്കിനെ പുറത്താക്കി ഷർദുൽ ഠാകുറാണ്​ ആദ്യ ബ്രേക്ക്​ നൽകിയത്​.

തൊട്ടുപിന്നാലെ, അ​േത മാതൃകയിൽ ദീപക്​ ചഹർ രോഹിത്​ ശർമയെ (15) പുറത്താക്കി. പത്തിന്​ മുകളിൽ സ്​ട്രൈക്​ റേറ്റിൽ കുതിച്ച മുംബൈ പിന്നീട്​ കിതച്ചു. ബിഗ്​ ഹിറ്റർമാരായ സൂര്യകുമാർ യാദവ്​ (15), ഇഷൻ കിഷൻ (23), ക്രുണാൽ​ പാണ്ഡ്യ (7) മധ്യഒാവറുകളിൽ പുറത്തായതോടെ മുംബൈയുടെ റൺനിരക്ക്​ കുത്തനെ വീണു. അഞ്ച്​ ഒാവറിൽ 45ലെത്തിയവർക്ക്​ 10 ഒാവറിൽ 70ലെത്താനേ കഴിഞ്ഞുള്ളൂ. നൂറ്​ തൊടാൻ പിന്നെയും അഞ്ച്​ ഒാവർ കാത്തിരിക്കേണ്ടി വന്നു. അതിനിടെ അഞ്ച്​ വിലപ്പെട്ട വിക്കറ്റുകളും നഷ്​ടമായിരുന്നു. അവസാന അഞ്ച്​ ഒാവറിൽ ക്രീസിലൊന്നിച്ച ഹാർദിക്​ പാണ്ഡ്യയും കീരൺ പൊള്ളാഡുമായിരുന്നു പിന്നീടുള്ള പ്രതീക്ഷ.

ഇംറാൻ താഹിറിനെ സിക്​സർ പറത്തി പൊള്ളാർഡും, 18ാം ഒാവർ എറിയാനെത്തിയ ഷർദുൽ ഠാകുറിനെ രണ്ടുവട്ടം ബൗണ്ടറിക്ക്​ മുകളില​ൂടെ പറത്തി ഹാർദിക്​ പാണ്ഡ്യയും സ്​കോർബോർഡ്​ ചലിപ്പിച്ചു. ഇൗ ഒാവറിൽ പിറന്നത്​ 16 റൺസ്​. 19ാം ഒാവറിൽ ദീപക്​ ചഹറെത്തു​േമ്പാൾ കൂടുതൽ ആ​ക്രമകാരിയാവാമെന്നായിരുന്നു കണക്കുകൂട്ടലുകൾ. ആദ്യ പന്ത്​ ബൗണ്ടറി കടന്നു. എന്നാൽ, ചഹറി​​െൻറ യോർകറിന്​ മുന്നിൽ പാളിയ പാണ്ഡ്യ വിക്കറ്റിന്​ മുന്നിൽ കുരുങ്ങി പുറത്ത്​. 10 പന്തിൽ 16 റൺസ്​. നാലാം ഒവാറിൽ ചഹർ സഹോദരങ്ങൾ മുഖാമുഖം. പക്ഷേ, രണ്ടാം പന്തിൽ രാഹുൽ (0) ഡു​െപ്ലസിസി​​െൻറ പന്തിൽ കീഴടങ്ങി. അവസാന ഒാവറിൽ കൂറ്റൻ ഷോട്ടുകൾക്കായി തയാറെടുത്ത്​ നിന്ന പൊള്ളാർഡിനെ കബളിപ്പിച്ച്​ ഡ്വെയ്​ൻ ബ്രാവോയു​ം ദൗത്യം പൂർത്തിയാക്കി. ആദ്യ രണ്ട്​ പന്തുകൾ ട്രാംലൈനിന്​ പുറത്തായി പറന്നിട്ടും അമ്പയർ വൈഡ്​ വിളിച്ചില്ല.

ഇതിൽ പ്രതിഷേധിച്ച്​ ​പൊള്ളാർഡിനെ അമ്പയർമാർ ചേർന്നുതന്നെ സമാധാനിപ്പിക്കുകയായിരുന്നു. ഇതിനിടെ, ​മിച്ചൽ മ​െക്ലനാൻ (0) റൺഒൗട്ടായി. അവസാന രണ്ട്​ ഒാവറിൽ ബൗണ്ടറി നേടിയ പൊള്ളാർഡ്​ ടീം ടോട്ടൽ 149ലെത്തിച്ചു. 25 പന്തിൽ മൂന്നുവീതം​ സിക്​സും ബൗണ്ടറിയും പറത്തിയാണ്​ പൊള്ളാർഡ്​ 41 റൺസെടുത്ത്​ ടോപ്​ സ്​കോററായത്​.
ചെന്നൈ നിരയിൽ ദീപക്​ ചഹർ മൂന്നു വിക്ക​റ്റെടുത്തപ്പോൾ ഇംറാൻ താഹിറും ഷർദുൽ ഠാകുറും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl 2019
News Summary - ipl final chennai vs mumbai-sports news
Next Story