മുംബൈ: രാജ്യത്തെ ലോക്ഡൗൺ മേയ് മൂന്ന് വരെ നീട്ടിയതോടെ ഐ.പി.എൽ 13ാം സീസൺ അനിശ്ചിതകാ ലത്തേക്ക് മാറ്റിവെച്ച് ബി.സി.സി.ഐ. ലോക്ഡൗൺ രണ്ടാം ഘട്ടം നീട്ടുന്നകാര്യം ചൊവ്വാഴ് ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്്. പിന്നാലെ, ബുധനാഴ്ച രാവിലെ ഐ.പി.എൽ ചീഫ് ഓപറേ റ്റിങ് ഓഫിസർ എട്ട് ഫ്രാഞ്ചൈസികൾക്കും ടൂർണമെൻറ് മാറ്റിവെച്ചതായി അറിയിപ്പ് നൽകി.
നിലവിലെ ഷെഡ്യൂൾ പ്രകാരം ടൂർണമെൻറ് നടക്കില്ലെന്നാണ് അറിയിച്ചത്. ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ്ഷാ, ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ തുടങ്ങിയവർ ചൊവ്വാഴ്ച വൈകീട്ട് വിഡിയോകോൺഫറൻസിങ് വഴി യോഗം ചേർന്നിരുന്നു.
മേയ് മൂന്നിന് ശേഷം കോവിഡ് പ്രതിരോധം സംബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാവും പുതിയ തീയതി പ്രഖ്യാപിക്കുക. മാർച്ച് 29ന് തുടങ്ങി മേയ് 24ന് അവസാനിക്കേണ്ട ഐ.പി.എൽ സീസൺ കോവിഡിനെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവെക്കുകയായിരുന്നു.
രോഗവ്യാപനം കൂടിയതോടെ ഇതും റദ്ദാക്കാൻ നിർബന്ധിതരായി. സ്ഥിതിഗതികൾ സാധാരണ ഗതിയിലേക്ക് മാറിയ ശേഷം മാത്രം പുതിയ തീയതി തീരുമാനിക്കാമെന്നാണ് ബി.സി.സി.ഐ നിലപാട്. അതേസമയം, ടൂർണമെൻറ് ഉപേക്ഷിക്കാൻ ബോർഡ് തയാറായിട്ടില്ല. ജൂണിലോ മറ്റോ നിയന്ത്രണങ്ങളോടെ നടത്തനുള്ള സാധ്യതയാണ് ആരായുന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.