ചെന്നൈ: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപിച്ച് ചെന്നൈ സൂപ്പർകിങ്സ് െഎ.പി.എൽ പോയൻറ ് പട്ടികയുടെ തലപ്പത്ത് തിരിച്ചെത്തി. പിച്ചിലെ ഇൗർപ്പത്തിെൻറ ആനുകൂല്യം മനസ്സിലാക്കി ബൗളിങ് തെരഞ്ഞെടുത ്ത ചെന്നൈ സൂപ്പർകിങ്സ് ക്യാപ്റ്റൻ ധോണിയുടെ തീരുമാനം ശരിവെക്കും വിധം ബൗളർമാർ പന്തെറിഞ്ഞതോടെ കൊൽക്കത്ത 108ലൊതുങ്ങി.
ഫാഫ് ഡുപ്ലെസിസും (43 നോട്ടൗട്ട്) അമ്പാട്ടി റായുഡുവും (21) ചേർന്നാണ് താരതമ്യേന ദുർബല സ്കോർ 16 പന്തുകൾ ബാക്കി നിൽക്കേ പിന്തുടർന്ന് ജയിക്കാൻ ആതിഥേയരെ സഹായിച്ചത്.
കേദാർ ജാദവ് (8) പുറത്താകാതെ നിന്നു. ഷെയ്ൻ വാട്സൺ (17), സുരേഷ് റെയ്ന (14) എന്നിവരാണ് പുറത്തായ ചെന്നൈ ബാറ്റ്സ്മാൻമാർ. സ്കോർ: കൊൽക്കത്ത 108-9 (20 ഒാവർ), ചെന്നൈ 111-3 (17.2 ഒാവർ) വെടിക്കെട്ടുകാരൻ ആന്ദ്രേ റസലിെൻറ (50 നോട്ടൗട്ട്) ഒറ്റയാൻ ചെറുത്തുനിൽപാണ് സന്ദർശകരെ നൂറു കടത്തിയത്. സ്പിന്നർമാരും പേസർമാരും ഒരേേപാലെ ആക്രമിച്ചപ്പോൾ റസലിനു പുറമെ, റോബിൻ ഉത്തപ്പ (11), ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് (19) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹർ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹർഭജൻ സിങ്, ഇംറാൻ താഹിർ എന്നിവരുടെ ബൗളിങ് മികവിലാണ് ചെന്നൈ കൊൽക്കത്തയെ എറിഞ്ഞൊതുക്കിയത്. െഎ.പി.എൽ ടീമുകളെ തലങ്ങും വിലങ്ങും പ്രഹരിച്ച് മഹാമേരുവായി പാഞ്ഞിരുന്ന റസലിനെ സ്പിന്നർമാരെ ഉപയോഗിച്ച് ധോണി മെരുക്കുകയായിരുന്നു.
പ്രതീക്ഷയോടെ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ആദ്യ മൂന്ന് ഒാവറുകളിൽ മൂന്ന് വെടിക്കെട്ട് ബാറ്റ്സ്മാന്മാരെ നഷ്ടമായി. ദീപക് ചഹർ എറിഞ്ഞ ആദ്യ ഒാവറിൽ ക്രിസ് ലിൻ പൂജ്യനായി വിക്കറ്റിനുമുന്നിൽ കുരുങ്ങി പുറത്ത്. രണ്ടാം ഒാവറിൽ ഹർഭജൻ സിങ്ങിെൻറ ഉൗഴമായിരുന്നു. ആറു റൺസെടുത്ത സുനിൽ നരെയ്ൻ ചഹറിന് ക്യാച്ച് നൽകി ഒൗട്ടായി. മൂന്നാമനായിറങ്ങിയ നിതീഷ് റാണക്കും ക്ഷമ ഇല്ലായിരുന്നു.
അമ്പാട്ടി റായുഡുവിന് ക്യാച്ച് നൽകി റാണയും (0) പവലിയനിലെത്തി. ശുഭ്മാൻ ഗിൽ (9), പിയൂഷ് ചൗള (8), കുൽദീപ് യാദവ് (0), പ്രസീദ് കൃഷ്ണ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. 100 കടക്കില്ലെന്ന് കരുതിയ ടീംടോട്ടൽ ഹാരി ഗർണിയെ (1 നോട്ടൗട്ട്) ഒരു വശത്ത് നിർത്തി പോരാടിയാണ് റസൽ എത്തിപ്പിടിച്ചത്.