ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 13ാം സീസണിന് മുന്നോടിയായി ടീമുകൾ നടത്തുന്ന പരിശീലന ക്യാമ്പുകൾ റദ്ദാക്കി. മാർച്ച് 29ന് തുടങ്ങാനിരുന്ന ടൂർണമെൻറ് ഏപ്രിൽ 15ലേക്കു മാറ്റിയതിനു പിന്നാലെയാണ് ക്യാമ്പുകളും പിരിച്ചുവിട്ടത്.
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകൾ നേരേത്ത ക്യാമ്പുകൾ റദ്ദാക്കിയപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മാർച്ച് 21 മുതൽ തുടങ്ങാനിരുന്ന ക്യാമ്പ് ഉപേക്ഷിച്ചു. ഏകദിന ലോകകപ്പിനുശേഷം പരിശീലനത്തിനായി ചെന്നൈയിലെത്തിയ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണി ശനിയാഴ്ച നഗരം വിട്ടിരുന്നു.