ഐ.പി.എൽ വാതുവെപ്പ്: മലപ്പുറത്ത് ഒരാൾകൂടി പിടിയിൽ
text_fieldsപെരുമ്പടപ്പ്: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട പരാതിയിൽ ഒരാൾകൂടി പിടിയിൽ. പൊന്നാനി ഈശ്വരമംഗലം സ്വദേശി കോലോത്ത് മഹേഷിനെയാണ് (41) പെരുമ്പടപ്പ് എസ്.ഐ വിനോദ് വലിയാട്ടൂർ പിടികൂടിയത്. സംഭവത്തിൽ പുറങ്ങ് സ്വദേശികളായ മൂത്തേടത്ത് തസ്‌ലീം, വെങ്കട്ടയിൽ ദിൽജിത്ത് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
മഹേഷാണ് പുറങ്ങ് മേഖലയിൽ വാതുവെപ്പിലെ പ്രധാനിയെന്ന് പൊലീസ് പറഞ്ഞു. പുറങ്ങ് സ്വദേശി തൈപ്പറമ്പിൽ മുഹമ്മദ് ബാസിലിനെ ഭീഷണിപ്പെടുത്തി 1,15,000 രൂപ, ഒന്നേമുക്കാൽ പവൻ സ്വർണം എന്നിവ തട്ടിയെടുക്കുകയും ബാക്കി പണത്തിനായി ബാസിലിെൻറ വൃക്കയെടുക്കാൻ വരെ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.
മഹേഷാണ് വാതുവെപ്പിനായി വിദേശത്ത് നിന്ന് പലരിൽ നിന്നും പണം വാങ്ങി ദിൽജിത്തിന് കൈമാറിയതെന്നും ഇയാൾ മുമ്പ് കോയമ്പത്തൂരിൽ വാതുവെപ്പ് നടത്തി പണം ലഭിക്കാത്തതിനാൽ കാർ തട്ടിയെടുത്തെന്ന പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
