Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാംഗ്ലൂരിന് വീണ്ടും തോൽവി
text_fieldsbookmark_border
ബംഗളൂരു: കോഹ്ലിയുടെയും ബാംഗ്ലൂരിെൻറയും കഷ്ടകാലം അവസാനിക്കുന്നില്ല. ഒമ്പതാം മത്സരത്തിന് ഹോം ഗ്രൗണ്ടിലിറങ്ങിയ കോഹ്ലിപ്പട ഗുജറാത്ത് ലയൺസിനോട് ഏഴു വിക്കറ്റിനാണ് തോറ്റത്. ബാംഗ്ലൂർ ഉയർത്തിയ 135 റൺസിെൻറ വിജയലക്ഷ്യം ആരോൺ ഫിഞ്ചിെൻറ (34 പന്തിൽ 72) വെടിക്കെട്ട് ബാറ്റിങ് മികവിൽ ഗുജറാത്ത് എളുപ്പം മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ സുരേഷ് റെയ്ന 34 റൺസെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ ഗുജറാത്ത് ബൗളർമാരുടെ മുന്നിൽ തകർന്നടിയുകയായിരുന്നു. കേദാർ യാദവും (31) പവൻ നേഗിയുമാണ് (32) ടോപ് സ്കോറർമാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
