Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.എൽ താരലേലം...

​െഎ.പി.എൽ താരലേലം ഇന്ന്​

text_fields
bookmark_border
IPL-Auction
cancel
ജയ്​പുർ: ​െഎ.പി.എൽ 11ാം സീസണി​​െൻറ താരലേലം ഇന്ന്​ ജയ്​പുരിൽ. എട്ടു ടീമുകളിലെ 70 ഒഴിവുകളിലേക്കായി 346 താരങ്ങളാണ്​ ലേ ലത്തിനുള്ളത്​. രജിസ്​റ്റർ ചെയ്​ത 1003 കളിക്കാരിൽനിന്ന്​ ടീമുകളുടെ ഷോർട്ട്​​ലിസ്​റ്റുകൾ പരിഗണിച്ചാണ്​ 346 പേരെ ലേലത്തിലേക്ക്​ തിരഞ്ഞെടുത്തത്​. 23 പേരെ നിലനിർത്തിയ ചെന്നൈ സൂപ്പർ കിങ്​സിന്​ രണ്ടു​ പേരെ മാത്രമേ ആവശ്യമുള്ളൂ. ഹൈദരാബാദ്-5, കൊൽക്കത്ത-12, രാജസ്​ഥാൻ-9, മുംബൈ ഇന്ത്യൻസ്-7, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്-10, കിങ്​സ്​ ഇലവൻ പഞ്ചാബ്​-15, ഡൽഹി ​കാപിറ്റൽസ്-10 എന്നിങ്ങനെയാണ്​ മറ്റു ടീമുകൾക്ക്​ ആവശ്യമുള്ള കളിക്കാരുടെ എണ്ണം. യുവരാജ്​ സിങ്​, വൃദ്ധിമാൻ സാഹ, മുഹമ്മദ്​ ഷമി, അക്​സർ പ​േട്ടൽ എന്നീ ഇന്ത്യൻ താരങ്ങൾ ലേലപ്പട്ടികയിലുണ്ട്​. 1.5 കോടി അടിസ്​ഥാന വിലയുള്ള ​ജയദേവ്​ ഉനദ്​കടാണ്​ ഇന്ത്യൻനിരയി​ലെ മൂല്യമേറിയ താരം. മലയാളികളായ സചിൻ ബേബി, മുഹമ്മദ്​ അസ്​ഹറുദ്ദീൻ, വിഷ്​ണു വിനോദ്​, സന്ദീപ്​ വാര്യർ , നിധീഷ്​ എം.ഡി എന്നിവർക്ക്​ 20 ലക്ഷം രൂപയാണ്​ വില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLmalayalam newssports newsCricket News
News Summary - IPL Auction - Sports News
Next Story