Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.എൽ ലേലം രണ്ടാം...

​െഎ.പി.എൽ ലേലം രണ്ടാം ദിനം: ക്രിസ്​ ഗെയിൽ പഞ്ചാബിന്​, ലീഗിൽ ആദ്യമായി നേപാൾ സ്വദേശിയും

text_fields
bookmark_border
Chris-Gayle
cancel

ബംഗളൂരു: താര ലേലത്തി​​​​​െൻറ രണ്ടാം ദിനം ഇന്ത്യൻ താരമായ ജയദേവ്​ ഉനദ്​കട്ടിനും ഹർദ്ദിക്​ പാണ്ഡ്യയുടെ സഹോദരൻ കൃണാൽ പാണ്ഡ്യക്കും നേട്ടം. ഉനദ്​കട്ടിന്​ നിലവിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയായ 11.5 കോടിയാണ്​​ ലഭിച്ചത്​. കൃണാൽ പാണ്ഡ്യക്ക്​ 8.8 കോടി ലഭിച്ചപ്പോൾ, ഇന്ത്യൻ താരം മോഹിത്​ ശർമക്ക്​ 2.4 കോടി ലഭിച്ചു. മുംബൈ ഇന്ത്യൻസ്​ റൈറ്റ്​ ടു മാച്ച്​ കാർഡ്​ വഴിയാണ്​കൃണാൽ പാണ്ഡ്യയെ നിലനിർത്തിയത്​. 40 ലക്ഷം രൂപയിൽ തുടങ്ങി 8.8 കോടിയിലാണ്​ പാണ്ഡ്യ സഹോദര​​​​​​െൻറ ലേലം വിളി അവസാനിച്ചത്​.

Image result for unadkat

വാങ്ങാനാളില്ലാതിരുന്ന മുൻ ബാംഗ്ലൂർ താരം ക്രിസ്​ ഗെയിലിനെ  പഞ്ചാബ്​ സ്വന്തമാക്കി. മൂന്നാം ഘട്ട ലേലത്തിലായിരുന്നു ഗെയി​ലി​നെ 2 കോടി രൂപക്ക്​ പ്രീതി സിൻറയുടെ ടീം വാങ്ങിയത്​. ആസ്​ത്രേലിയയുടെ വെടിക്കെട്ട്​ ഒാൾറൗണ്ടർ അൻഡ്ര്യൂ ടൈയെ 7.2 കോടിക്ക്​ സ്വന്തമാക്കിയും കിങ്​സ്​ ഇലവൻ പഞ്ചാബ്​ ഞെട്ടിച്ചു. കഴിഞ്ഞ സീസണിൽ ഗുജറാത്ത്​ ലയൺസിന്​ വേണ്ടി കളിച്ച താരം ഒരു ഹാട്രിക്ക്​ സ്വന്തമാക്കിയിരുന്നു. ചെന്നൈയാണ്​ ടൈക്ക്​ വേണ്ടി പഞ്ചാബുമായി മത്സരിച്ചത്​. ലീഗിലേക്ക്​ ആദ്യ നേപാൾ സ്വദേശിയും വന്നു. ഡൽഹി ഡെയർഡെവിൾസ്​ 20 ലക്ഷം രൂപക്കാണ്​ സന്ദീപ്​ ലാമിച്ചനെയെ സ്വന്തമാക്കിയത്​.

 19 കാരനായ ഷിവം മവിയെ കൊൽകത്ത 3 കോടിക്ക്​ ​ടീമിലെത്തിച്ചു. അണ്ടർ 19 വേൾഡ്​ കപ്പിൽ ഇന്ത്യൻ ടീമിന്​ വേണ്ടി അഞ്ച്​ വിക്കറ്റ്​ നേടിയ താരമാണ്​ മവി. ബൗളർ ഷർദൂൽ താകൂറിനെ 2.6 കോടിക്ക്​ ചെന്നൈ സൂപർ കിങ്​സ്​ വാങ്ങി. കർണാടകയുടെ ഒാൾറൗണ്ടർ ക്രിഷ്​ണ ഗൗതമിനെ രാജസ്​ഥാൻ റോയൽസ്​ 6.2 ​േകാടിക്ക്​ സ്വന്തമാക്കി. മുൻ മുംബൈ ഇന്ത്യൻസ്​ താരമായിരുന്ന ഗൗതം രഞ്​ജിയിലും മറ്റ്​ ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ഇംഗ്ലണ്ടി​​​​​​െൻറ ഇയാൻ മോർഗൻ, വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ അലെക്​സ്​ ഹെയിൽസ്​ എന്നിവർ വിൽക്കപ്പെടാതെ മൂലക്കാണ്​. ഒാസീസി​​​​​​െൻറ ഷോൺ മാർഷ്​, ട്രാവിസ്​ ഹെഡ്​ എന്നിവരെയും വാങ്ങാനാളില്ല. ന്യൂസിലാൻറി​​​​​​െൻറ വെടിക്കെട്ട്​ ഒാൾറൗണ്ടർ കൊറി ആൻഡേഴ്​സൻ, മോയ്​സസ്​ ഹ​​​​​െൻറിക്വസ്​ എന്നിവരും വിൽകപ്പെടാത്തവരിൽ പെടും.

ഇന്ത്യൻ താരമായിരുന്ന മനോജ്​ തിവാരിയെ കിങ്​സ്​ ഇലവൻ പഞ്ചാബ്​ വാങ്ങി. തമിഴ്​നാട്ടുകാരനായ വാഷിങ്​ടൺ സുന്ദറിന്​ ബാംഗ്ലൂർ മുടക്കിയത്​ 3.2 കോടി രൂപ. പവൻ നേഗിയെ റൈറ്റ്​ ടു മാച്ച്​ കാർഡ്​ ഉപയോഗിച്ച്​ ബാംഗ്ലൂർ സ്വന്തമാക്കി.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIPL Auction 2018krunal pandyaipl cricket
News Summary - IPL auction 2018 Second Day - sports news
Next Story