ഇവരാണ് മുൻ സീസണുകളിലെ കോടിപതികൾ
text_fieldsബംഗളൂരു: പതിനൊന്നാം പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽകെ മിന്നും താരങ്ങളെ വില പേശി വാങ്ങാനുള്ള തിടുക്കത്തിലാണ് ടീമുകൾ. 2018 ലെ െഎ.പി.എൽ താരലേലം ബംഗളൂരുവിലെ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ പുരോഗമിക്കുകയാണ്. ക്രിക്കറ്റിലെ കോടികളൊഴുകുന്ന ബ്രഹ്മാണ്ഡ ടൂർണമെൻറിലേക്ക് ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള മത്സര ലേലത്തിലാണ് ടീമുകൾ.
600ൽ പരം താരങ്ങളാണ് ഇന്നും ഞായറാഴ്ചയുമായി നടക്കുന്ന താരലേലത്തിൽ ഉള്ളത്ത്. െഎ.പി.എല്ലിലെ കിരീട ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും മത്സര രംഗത്തേക്ക് തിരിച്ച് വരുന്നു എന്നുള്ളത് ഇൗ സീസണിെൻറ പ്രത്യേകതയാണ്. കഴിഞ്ഞ 10 സീസണുകളിലെ താര ലേലത്തിൽ കോടികൾ നേടിയ ചില താരങ്ങളെ പരിചയപ്പെടാം.

1 മഹേന്ദ്ര സിങ് ധോനി: ഇന്ത്യയെ ലോകത്തിെൻറ നെറുകയിലെത്തിത്ത മുൻ നായകൻ മഹേന്ദ്ര സിങ് ധോനിക്ക് 2008 ലെ ആദ്യ സീസണിൽ ചെന്നെ വിലയിട്ടത് 1.5 മില്ല്യൺ അമേരിക്കൻ ഡോളറാണ്. അതായത് 9.5 കോടി രൂപ. അന്നത്തെ ഏറ്റവും വില കൂടിയ താരം വീരനായകൻ തന്നെ.

2 കെവിൻ പീറ്റേഴ്സൻ, അൻഡ്ര്യൂ ഫ്ലിേൻറാഫ്: ധോനിയെ പിന്തള്ളി 2009ൽ നടന്ന രണ്ടാം സീസണിൽ ഇംഗ്ലീഷ് താരങ്ങളായ കെവിൻ പീറ്റേഴ്സൻ, അൻഡ്ര്യൂ ഫ്ലിേൻറാഫ് എന്നിവർക്ക് 1.55 മില്ല്യൺ വില കിട്ടി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപർ കീങ്സ് എന്നീ ടീമുകളാണ് ഇരുവരെയും സ്വന്തമാക്കിയത്.

3 ഷെയിൻ ബോണ്ട് കീറോൺ പൊള്ളാർഡ്: മൂന്നാം സീസണിൽ ഷെയിൻ ബോണ്ട് കീറോൺ പൊള്ളാർഡ് എന്നിവരെ കൊൽകത്ത, മുംബൈ ടീമുകൾ 750000 ഡോളറിന് സ്വന്തമാക്കി.

4 ഗൗതം ഗംഭീർ: 2011 ൽ 2.4 മില്ല്യൺ അഥവാ 15 കോടിയിലധികം രൂപക്ക് ഗൗതം ഗംഭീറിനെ കൊൽകത്ത ടീമിലെത്തിച്ചു.

5 രവീന്ദ്ര ജഡേജ: 12 കോടിയോളം രൂപക്ക് രവീന്ദ്ര ജഡേജയെ ചെന്നൈ സ്വന്തമാക്കി.

6 ഗ്ലെൻ മാക്സ്വെൽ: 2013ൽ 6.3 കോടി രൂപക്ക് ആസ്ത്രേലിയൻ വെടിക്കെട്ട് താരമായ ഗ്ലെൻ മാക്സ്വെല്ലിനെ മുംബൈ ടീമിലെത്തിച്ചു.

7 യുവരാജ് സിങ്: ബാംഗ്ലൂർ 14 കോടി രൂപക്ക് ഇന്ത്യൻ വെടിക്കെട്ട് ബാറ്റ്സ്മാനെ വാങ്ങി.

8 യുവരാജ് സിങ്: ഡൽഹി ഡെയർ ഡെവിൾസ് 2015ൽ യുവരാജിനെ 16 കോടി രൂപക്ക് സ്വന്തമാക്കി.

9 മഹേന്ദ്ര സിങ് ധോനി: ചെന്നൈ പുറത്തായതിന് ശേഷം റൈസിങ് പുനെ ജയൻറ്സ് ധോനിയെ 12.5 കോടി രൂപക്ക് ടീമിലെത്തിച്ചു.

10 ബെൻ സ്റ്റോക്സ്: 14.5 കോടി നൽകി പുനെ സ്വന്തമാക്കി
ടീമുകൾ അവരുടെ ചില താരങ്ങളെ മാത്രം നിലനിർത്തി മികച്ച പ്രകടനം പുറത്തെടുത്ത പലരെയും ഇൗ സീസണിൽ കൈവിട്ട് കളഞ്ഞതായും കാണാം. അതിൽ പ്രധാനി കൊൽകത്ത നൈറ്റ് റൈഡേർസാണ്. ടീമിന് രണ്ട് കപ്പ് നേടി െകാടുത്ത നായകൻ ഗൗതം ഗംഭീറിനെ കൊൽകത്ത കൈവിട്ടു. വെടിക്കെട്ട്കാരനായ യൂസുഫ് പത്താനെയും ടീമിൽ നില നിർത്തിയില്ല.
ടീമുകളും നിലനിർത്തിയ താരങ്ങളും
മുംൈബ ഇന്ത്യൻസ്
രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹർദ്ദിക് പാണ്ഡ്യ
ചെന്നെ സൂപ്പർ കിങ്സ്
മഹേന്ദ്ര സിങ് ധോനി, സുരേഷ് റൈന, രവീന്ദ്ര ജഡേജ
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
വിരാട് കോഹ്ലി, എബി ഡിവില്ലേഴ്സ്, സർഫറാസ് ഖാൻ
രാജസ്ഥാൻ റോയൽസ്
സ്റ്റീവ് സ്മിത്ത്
കൊൽകത്ത നൈറ്റ് റൈഡേഴ്സ്
സുനിൽ നരൈൻ, ആന്ദ്രേ റസ്സൽ
സൺ റൈസേഴ്സ് ഹൈദരാബാദ്
ഡേവിഡ് വാർണർ, ഭവേനേഷ്വർ കുമാർ
കിങ്സ് ഇലവൻ പഞ്ചാബ്
അക്സർ പേട്ടൽ
ഡൽഹി ഡെയർ ഡെവിൾസ്
ശ്രേയസ് അയ്യർ, ഋഷഭ് പന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
