Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​ 19: ഐ.പി.എൽ...

കോവിഡ്​ 19: ഐ.പി.എൽ മാറ്റിവെച്ചു

text_fields
bookmark_border
ipl
cancel

മുംബൈ: രാ​ജ്യ​ത്ത്​ കോ​വി​ഡ്​-19 പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി ബി.​സി.​സി.​ഐ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ (ഐ.​പി.​എ​ൽ) 13ാം സീ​സ​ൺ ആ​രം​ഭം ഏ​പ്രി​ൽ 15ലേ​ക്ക്​ മാ​റ്റി. മാ​ർ​ച്ച്​ 29ന്​ ​മും​ബൈ വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ ഇ​ന്ത്യ​ൻ​സും റ​ണ്ണേ​ഴ്​​സ്​​അ​പ്പു​ക​ളാ​യ ചെ​ൈ​ന്ന സൂ​പ്പ​ർ​കി​ങ്​​സും ത​മ്മി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന മ​ത്സ​രം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്​ ഒ​രു​ത​ര​ത്തി​ലു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ തീ​രു​മാ​നം.

പൊ​തു​ജ​നാ​രോ​ഗ്യ​വും ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ ക്ഷേ​മ​വും ബി.​സി.​സി.​ഐ​യെ സം​ബ​ന്ധി​ച്ച് സു​പ്ര​ധാ​ന​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​രാ​ധ​ക​രു​ൾ​പ്പെ​ടെ ഐ.​പി.​എ​ല്ലു​മാ​യി സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ ക്രി​ക്ക​റ്റ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ നീ​ങ്ങാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ബി.​സി.​സി.​ഐ സെ​ക്ര​ട്ട​റി ജ​യ്​ ഷാ ​പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഏ​പ്രി​ൽ 15 വ​രെ വി​ദേ​ശി​ക​ൾ​ക്കു​ള്ള വി​സ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​നം. ഐ.​പി.​എ​ല്ലി​ൽ വെ​ടി​ക്കെ​ട്ടു​ക​ൾ തീ​ർ​ക്കു​ന്ന വി​ദേ​ശ​താ​ര​ങ്ങ​ളു​ടെ അ​ഭാ​വം ടൂ​ർ​ണ​മ​െൻറി​​െൻറ ശോ​ഭ കെ​ടു​ത്തു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ ലീ​ഗ്​ നീ​ട്ടി​യ​ത്. ഏ​പ്രി​ൽ 15ന്​ ​ടൂ​ർ​ണ​മ​െൻറ്​ തു​ട​ങ്ങി​യാ​ൽ​ത​ന്നെ അ​ട​ച്ചി​ട്ട സ്​​റ്റേ​ഡി​യ​ത്തി​ലാ​കും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക​യെ​ന്നാ​ണ്​ വി​വ​രം. അ​ങ്ങ​നെ വ​ന്നാ​ൽ സ്​​പോ​ൺ​സ​ർ​ഷി​പ്​ ഇ​ന​ത്തി​ലും ടി​ക്ക​റ്റ്​ വ​രു​മാ​ന​ത്തി​ലു​മാ​യി കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യാ​കും ഓ​രോ ടീ​മി​നും ന​ഷ്​​ട​മാ​കു​ക.

ഒ​രു​ദി​വ​സം ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ വീ​തം ക​ളി​ക്കു​മോ അ​തോ ക​ളി​ക​ൾ കു​റ​ച്ച്​ ​വേ​റെ ഫോ​ർ​മാ​റ്റി​ൽ ടൂ​ർ​ണ​മ​െൻറ്​ പൂ​ർ​ത്തി​യാ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​ത്തി​യി​ട്ടി​ല്ല. മാ​ർ​ച്ച്​ 29ന്​ ​തു​ട​ങ്ങി മേ​യ്​ 24ന്​ ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ 56 ദി​വ​സ​ത്തെ ആ​േ​ഘാ​ഷ​മാ​യി ഐ.​പി.​എ​ൽ അ​ണി​യി​ച്ചൊ​രു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ച്​ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ര​ണ്ട്​ ക​ളി​ക​ളു​ള്ള​ത്. ഐ.​പി.​എ​ൽ മേ​യ്​ 26ന്​ ​അ​പ്പു​റ​ത്തേ​ക്ക്​ നീ​ണ്ടാ​ൽ വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്കും മ​റ്റും സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങേ​ണ്ടി വ​രു​ന്ന​ത്​ ഓ​രോ ടീ​മു​ക​ളു​ടെ​യും പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. സ്​​റ്റേ​ഡി​യ​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ വി​സ​മ്മ​തി​ക്കു​ന്ന​പ​ക്ഷം ല​ഖ്​​നോ, രാ​ജ്​​കോ​ട്ട്, ഇ​ൻ​ഡോ​ർ, റാ​യ്​​പു​ർ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി. ഇ​തി​നോ​ട​കം ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ ബാ​ധ​യെ​ത്തു​ട​ർ​ന്ന്​ ഒ​രാ​ൾ മ​രി​ക്കു​ക​യും 70 പോ​സി​റ്റി​വ്​ കേ​സു​ക​ൾ റി​േ​പ്പാ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLmalayalam newssports newsCoronavirus
News Summary - IPL 2020 postponed to April 15-Sports news
Next Story