മുംബൈ: പ്ലേഒാഫ് ഉറപ്പിക്കാനുള്ള ആവേശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 162 റൺസ്. ക്വിൻറൺ ഡികോക്കിെൻറ പുറത്താകാതെയുള്ള അർധസെഞ്ച്വറി പ്രകടനത്തിലാണ് മുംബൈ പൊരുതാവുന്ന സ്കോറിലേക്കെത്തിയത്.
ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഒാവറിൽതന്നെ രണ്ടു ഫോറുകളുമായി രോഹിത് ശർമ മികച്ച തുടക്കം നൽകി. ക്വിൻറൺ ഡി കോക്കുമായി സ്കോർ ചലിപ്പിച്ച ക്യാപ്റ്റന് പക്ഷേ, ദീർഘായുസുണ്ടായില്ല. ഖലീൽ അഹ്മദിനെ സിക്സറിന് പറത്താനുള്ള രോഹിതിെൻറ ശ്രമം മുഹമ്മദ് നബിയിൽ അവസാനിച്ചു. 18 പന്തിൽ 24 റൺസുമായാണ് രോഹിതിെൻറ മടക്കം. ഡികോക് സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് സ്കോർ ഉയർത്തി. ഒരു സിക്സും മൂന്ന് ഫോറുമായി ഗിയർ മാറ്റിയ സൂര്യകുമാർ പക്ഷേ, അധികം നീണ്ടുനിന്നില്ല.
ഖലീൽ അഹ്മദ് തന്നെ സൂര്യകുമാറിനെ (17 പന്തിൽ 23) പറഞ്ഞയച്ചു. പിന്നാലെ ക്രീസിലെത്തിയ എവിൻ ലൂയിസ്(1) വന്നപോലെ മടങ്ങി. മുഹമ്മദ് നബിയാണ് ലൂയിസിനെ മടക്കി അയച്ചത്. ഹാർദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെ ആരാധകർ വെടിക്കെട്ട് പ്രതീക്ഷിെച്ചങ്കിലും താരത്തിനും ആയുസ്സുണ്ടായില്ല. പാണ്ഡ്യയെ (18) ഭുവനേശ്വർ കുമാർ ബൗൺസർ ട്രാപിൽപെടുത്തി. സിക്സറിനുള്ള ശ്രമം മുഹമ്മദ് നബിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.
അപ്പോഴും ഒരു വശത്ത് ഡികോക് (58 പന്തിൽ 69) പതറാതെ കളിച്ചതോടെയാണ് മുംബൈ സ്കോർ 150 കടന്നത്. കീറൻ പൊള്ളാഡ് 10 റൺസുമായി അവസാന ഒാവറിൽ പുറത്തായപ്പോൾ ക്രുണാൽ പാണ്ഡ്യ (9) ഡികോക്കിനൊപ്പം പുറത്താവാതെനിന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2019 5:46 PM GMT Updated On
date_range 2019-05-03T12:16:09+05:30ക്വിൻറൺ ഡി കോക്കിന് (69*) അർധ സെഞ്ച്വറി; ൈഹദരാബാദിന് ലക്ഷ്യം 163
text_fieldsNext Story