Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമഴ കളിച്ചു; പോയൻറ്​...

മഴ കളിച്ചു; പോയൻറ്​ പങ്കിട്ട്​ രാജസ്​ഥാനും ​ബാംഗ്ലൂരും. ശ്രേയസ്​ ഗോപാലിന്​ ഹാട്രിക്​

text_fields
bookmark_border
മഴ കളിച്ചു; പോയൻറ്​ പങ്കിട്ട്​ രാജസ്​ഥാനും ​ബാംഗ്ലൂരും. ശ്രേയസ്​ ഗോപാലിന്​ ഹാട്രിക്​
cancel
ബംഗളൂരു: ഇടതടവില്ലാതെ പെയ്​ത മഴയിൽ മുങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​ -രാജസ്​ഥാൻ റോയൽസ്​ മത്സരം. മൂന്നര മണിക് കൂറിലേറെ വൈകിത്തുടങ്ങിയ മത്സരം അ​ഞ്ച്​ ഒാവറായി നിശ്ചയിച്ചെങ്കിലും കളി പൂർത്തിയാക്കാനായില്ല.

ആദ്യം ബാറ ്റ്​ ചെയ്​ത ബാംഗ്ലൂർ അഞ്ച്​ ഒാവറിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 62 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്​ഥ ാൻ 3.2 ഒാവറിൽ സഞ്​ജു സാംസണി​​െൻറ (28) വിക്കറ്റ്​ നഷ്​ടത്തിൽ 41 റൺസിലെത്തിയപ്പോൾ വീണ്ടും മഴയെത്തി. ഇതോടെ പോയൻറ്​ പങ്കിട്ട്​ കളി അവസാനിപ്പിച്ചു. ബാംഗ്ലൂർ പൂർണമായും പുറത്തായപ്പോൾ, രാജസ്​ഥാന്​ കണക്കിലെ കളിയിൽ ഇനിയും കാത്തിരിക്കാം.

എട്ട്​ മണിക്ക്​ മു​േമ്പ ടോസ്​ വീണെങ്കിലും, കളി തുടങ്ങാനായില്ല. രാജസ്​ഥാനായിരുന്നു ടോസ്​. പക്ഷേ, ആദ്യ പന്തെറിയാൻ സാധാരണയായി കളി കഴിയുന്ന സമയംവരെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ അഞ്ച്​ ഒാവറായി നിശ്ചയിച്ച്​​ ക്രീസിലെത്തു​േമ്പാൾ സമയം 11.30.

വിരാട്​ കോഹ്​ലിയും എബി ഡിവില്ലിയേഴ്​സുമായിരുന്നു ബാംഗ്ലൂരിനായി ഒാപൺ ചെയ്​തത്​. വരുൺ ആരോൺ എറിഞ്ഞ ആദ്യ ഒാവറിൽ തുടർച്ചയായി സിക്​സ്​ പായിച്ച കോഹ്​ലി ഉജ്ജ്വല തുടക്കം നൽകി. ആറു പന്തിൽ പിറന്നത്​ 23 റൺസ്​.

എന്നാൽ, രണ്ടാം ഒവറിൽ ശ്രേയസ്​ ഗോപാൽ ഹാട്രിക്​ വിക്കറ്റ്​ നേടി ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. ഒടുവിൽ അഞ്ച്​ ഒാവറിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 62 റൺസ്​. ​കോഹ്​ലി (ഏഴ്​ പന്തിൽ 25), ഡിവി​ല്ലിയേഴ്​സ്​ (നാല്​ പന്തിൽ 10) എന്നിവരേ രണ്ടക്കം കടന്നുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL
News Summary - IPL 2019- sports news
Next Story