Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതാണ്ഡവമാടി റസ്സലും...

താണ്ഡവമാടി റസ്സലും ഗില്ലും; ​െകാൽക്കത്തക്ക്​ 34 റൺസ്​ ജയം

text_fields
bookmark_border
താണ്ഡവമാടി റസ്സലും ഗില്ലും; ​െകാൽക്കത്തക്ക്​ 34 റൺസ്​ ജയം
cancel

കൊ​ൽ​ക്ക​ത്ത: റൺ മഴ പെയ്​ത മത്സരത്തിൽ ജയവുമായി ​െകാൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഐ.പി.എൽ പ്ലേഓഫ്​ പ്രതീക്ഷ നിലന ിർത്തി. മുംബൈ ഇന്ത്യൻസിനെ 34 റൺസിന്​ തോൽപിച്ചാണ്​ കൊൽക്കത്ത ആറ്​ തോൽവികൾക്കുശേഷം വിജയവഴിയിൽ തിരിച്ചെത്തിയത്​.


ആദ്യം ബാറ്റ്​ ചെയ്​ത കൊൽക്കത്ത 40 പ​ന്തി​ൽ 80 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​കാ​തെ​നി​ന്ന ആന്ദ്രെ റ​സ​ൽ, 45 പ​ന്തി​ൽ 76 റ​ൺ​സ്​ നേ​ടി​യ ശു​ഭ്​​മാ​ൻ ഗി​ൽ, 29 പ​ന്തി​ൽ 54 അ​ടി​ച്ച ക്രി​സ്​ ലി​ൻ എന്നിവരുടെട ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങി​​​െൻറ പി​ൻ​ബ​ല​ത്തി​ൽ ര​ണ്ടു വി​ക്ക​റ്റി​ന്​ 232 റ​ൺ​സെടുത്തപ്പോൾ ഹർദിക്​ പാണ്ഡ്യയുടെ ഒറ്റയാൾ ​േപാരാട്ടത്തിനും (34 പന്തിൽ 91) മുംബൈയെ രക്ഷിക്കാനായില്ല. ഏഴ്​ വിക്കറ്റിന്​ 198 റൺസെടുക്കാനേ മുംബൈക്കായുള്ളൂ. 17 പന്തിൽ 50ലെത്തിയ ഹർദിക്​ സീസണിലെ വേഗമേറിയ ഫിഫ്​റ്റിയും സ്വന്തം പേരിൽ കുറിച്ചു. ഋഷഭ്​ പന്തി​​​െൻറ (18 പന്തിൽ) നേട്ടമാണ്​ ഹർദിക്​ മറികടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story