ടോസ് നേടിയ ഡൽഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങിയതിനാൽ രഹാനെക്കൊപ്പം മലയാളിതാരം സഞ്ജു സാംസൺ ഒാപണറായെത്തി. പക്ഷേ ഒറ്റ പന്തുപോലും നേരിടാതെ റണ്ണൗട്ടായി സ്ഞ്ജു മടങ്ങി. രണ്ടാം വിക്കറ്റിൽ നായകനും മുൻനായകനും ടീമിനെ സസൂക്ഷ്മം മുന്നോട്ടു നയിച്ചു. ഇവരിൽ രഹാനെയായിരുന്നു കൂടുതൽ ആക്രമണകാരി. ഇരുവരുംചേർന്ന് 11 ഒാവറിൽ ടീം സ്കോർ 106ലെത്തിച്ചു.

അർധസെഞ്ച്വറി നേടിയ ഋഷഭ് പന്തിെൻറ ബാറ്റിങ്
14ാം ഒാവറിൽ അർധസെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെ അക്സർ പേട്ടലിെൻറ പന്തിൽ ക്രിസ് മോറിസിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. 32 പന്തിൽ എട്ടുഫോറുകളടങ്ങുന്നതായിരുന്നു ഒാസിസ് താരത്തിെൻറ ഇന്നിങ്സ്. പിന്നാലെ ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് (8) ആഷ്ടൺ ടേണർ (0) എന്നിവർ എളുപ്പം മടങ്ങി. ഇതിനിെട രഹാനെ തെൻറ രണ്ടാം െഎ.പി.എൽ സെഞ്ച്വറി കണ്ടെത്തി.
63 പന്തിൽ മൂന്ന് മനോഹര സിക്സുകളും11 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്സ്. അവസാന ഒാവറിൽ സ്റ്റുവർട്ട് ബിന്നിയെയും (19) റിയാൻ പരാഗിെനയും (4) റബാദ ബൗൾഡാക്കി വിക്കറ്റ് വേട്ടക്കരിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. ഡൽഹിക്കായി റബാദ രണ്ടും ഇശാന്ത് ശർമയും മോറിസും ഒാരോ വിക്കറ്റും നേടി. ശ്രേയസ് അയ്യർ (4) ഷെർഫെയ്ൻ റുഥർഫോഡ് (11) കോളിൻ ഇൻഗ്രാം (3 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ഡൽഹി താരങ്ങളുടെ സ്കോർ. രാജസ്ഥാനായി ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റ് വീഴ്ത്തി.