Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകി​ങ്​​സ്​ ഇ​ല​വ​ൻ ...

കി​ങ്​​സ്​ ഇ​ല​വ​ൻ വീ​ണ്ടും ട്രാ​ക്കി​ലാ​യി –അ​ശ്വി​ൻ

text_fields
bookmark_border
കി​ങ്​​സ്​ ഇ​ല​വ​ൻ  വീ​ണ്ടും  ട്രാ​ക്കി​ലാ​യി  –അ​ശ്വി​ൻ
cancel
മൊ​ഹാ​ലി: ശ​രി​യാ​യ സ​മ​യ​ത്ത്​ നി​ർ​ണാ​യ​ക ജ​യ​വു​മാ​യി ടീം ​വീ​ണ്ടും ട്രാ​ക്കി​ലാ​യെ​ന്ന്​ ആ​ർ. അ​ശ്വി​ൻ. ടൂ​ർ​ണ​മ​െൻറി​​െൻറ പാ​തി പി​ന്നി​ടു​​േ​മ്പാ​ൾ 10 പോ​യ​ൻ​റ്​ നേ​ടാ​നാ​യ​ത്​ വ​ലി​യ കാ​ര്യ​മാ​ണെ​ന്നും കി​ങ ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ നാ​യ​ക​ൻ അ​ശ്വി​ൻ പ​റ​ഞ്ഞു. രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നെ 12 റ​ൺ​സി​ന്​ തോ​ൽ​പി​ച്ച ​തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

മ​ത്സ​ര​ത്തി​ൽ അ​വ​സാ​നം നാ​ലു പ​ന്തി​ൽ 17 റ​ൺ​സ്​ അ​ടി​ച്ചെ​ടു​ക്കു​ക​യും ര​ണ്ടു വി​ക്ക​റ്റ്​ വീ​ഴു​ത്തു​ക​യും ചെ​യ്​​ത അ​ശ്വി​നാ​ണ്​ ക​ളി​യി​ൽ ​വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ​ത്. ‘‘ഞ​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തി​യ ടോ​ട്ട​ൽ മ​തി​യാ​വി​ല്ലെ​ന്ന്​ തോ​ന്നി​യി​രു​ന്നു. പ​ത്തോ പ​തി​ന​ഞ്ചോ റ​ൺ​സ്​ ഇ​നി​യും ആ​വ​ശ്യ​മാ​ണെ​ന്ന്​ ഒ​രു ഘ​ട്ട​ത്തി​ൽ തോ​ന്നി. പ​ക്ഷേ, ബൗ​ളി​ങ്ങി​ൽ നി​ർ​ണാ​യ​ക സ​മ​യ​ത്ത്​ റ​ൺ​സ്​ ഒ​ഴു​ക്ക്​ ത​ട​യാ​നാ​യ​ത്​ നി​ർ​ണാ​യ​ക​മാ​യി. ജോ​സ്​ ബ​ട്​​​ല​റു​ടെ​യും അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ​യും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ അ​ർ​ഷ്​​ദീ​പ്​ സി​ങ്ങി​​െൻറ ബൗ​ളി​ങ്​ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്’’ -അ​ശ്വി​ൻ പ​റ​ഞ്ഞു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ ലോ​കേ​ഷ്​ രാ​ഹു​ലി​​െൻറ​യും (52) ഡേ​വി​ഡ്​ മി​ല്ല​റു​ടെ​യും (40) ബാ​റ്റി​ങ്​ ക​രു​ത്തി​ൽ 182 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ രാ​ജ​സ്​​ഥാ​ന്​ രാ​ഹു​ൽ തൃ​പ​തി (50) മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും നി​ശ്ചി​ത ഒാ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 170 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story