Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​ഹ്​​ലി...

കോ​ഹ്​​ലി വി​ര​മി​ക്കു​ന്നു, ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ ധോ​ണി ന​യി​ക്കും- വാർത്തക്ക് പിന്നിൽ

text_fields
bookmark_border
കോ​ഹ്​​ലി വി​ര​മി​ക്കു​ന്നു, ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ ധോ​ണി ന​യി​ക്കും- വാർത്തക്ക് പിന്നിൽ
cancel
ചെ​ന്നൈ: ‘വി​രാ​ട്​ കോ​ഹ്​​ലി വി​ര​മി​ക്കു​ന്നു, ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ എം.​എ​സ്​ ധോ​ണി ന​യി​ക്കും’ -ഏ​ പ്രി​ൽ ഒ​ന്നി​ന്​ വാ​യ​ന​ക്കാ​രെ വി​ഡ്​​ഢി​യാ​ക്കി ഒ​രു ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ന​ൽ​കി​യ ത​ല​വാ​ച​ക​മാ​യി​ര ു​ന്നു ഇ​ത്. ​ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സി​ ​​​െൻറ വ​ൻ തോ​ൽ​വി​യും തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന ക​ളി​യി​ൽ എം.​എ​സ്.​ ധോ​ണി​യു​ടെ ​ഉ​ഗ്ര​ശേ​ഷി​യു​ള്ള ബ ാ​റ്റി​ങ്ങു​മാ​വാം ഇ​ങ്ങ​നെ​യൊ​രു ‘ഏ​പ്രി​ൽ ഫൂ​ൾ’ വാ​ർ​ത്ത​ക്ക്​ കാ​ര​ണ​മാ​യ​ത്.

ധോ​ണി​യി​ൽ ഉ​ശി​രു​ള്ള ബാ​റ്റ്​​സ്​​മാ​നും നാ​യ​ക​നൊ​ത്ത ത​ന്ത്ര​ങ്ങ​ളും ഇ​നി​യു​മേ​റെ ബാ​ക്കി​യു​ണ്ടെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ലെ പ്ര​ക​ട​നം. രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 46 പ​ന്തി​ൽ 75 റ​ൺ​സെ​ടു​ത്ത്​ ക്രി​ക്ക​റ്റ്​ ലോ​ക​ത്തി​​​​െൻറ കൈ​യ​ടി നേ​ടി​യ ധോ​ണി, രാ​ജ​സ്​​ഥാ​​ൻ ഇ​ന്നി​ങ്​​സി​ൽ അ​വ​സാ​ന ഒാ​വ​റു​ക​ളി​ൽ റ​ൺ​നി​ര​ക്ക്​ കു​റ​ച്ചും നാ​യ​ക​നൊ​ത്ത മി​ക​വു​കാ​ണി​ച്ചു.

മൂ​ന്നി​ന്​ 27 റ​ൺ​സെ​ന്ന നി​ല​യി​ൽ ചെ​ന്നൈ ത​ക​ർ​ച്ച നേ​രി​ടു​േ​മ്പാ​ഴാ​ണ്​ ധോ​ണി ക്രീ​സി​ലെ​ത്തു​ന്ന​ത്. നേ​രി​ട്ട ര​ണ്ടാം പ​ന്തി​ൽ​ത​ന്നെ ചെ​ന്നൈ​യു​ടെ ‘ത​ല’ വി​റ​ച്ചു​പോ​യ​താ​ണ്. ജൊ​ഫ്ര ആ​ർ​ച്ച​റി​​​​െൻറ പ​ന്ത്​ കു​റ്റി​യി​ൽ ത​ട്ടി​യെ​ങ്കി​ലും ബെ​യ്​​ൽ​സ്​ വീ​ഴാ​ത്ത​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. വീ​ണു​കി​ട്ടി​യ ​‘ലൈ​ഫ്​’ പാ​ഴാ​ക്കാ​തെ ക​ത്തി​ക്ക​റി​യ ധോ​ണി അ​വ​സാ​ന ഒാ​വ​റി​ൽ ജ​യ​ദേ​വ്​ ഉ​ന​ദ്​​ക​ടി​നെ​തി​രെ നേ​രി​ട്ട നാ​ലു പ​ന്തി​ൽ നേ​ടി​യ​ത്​ മൂ​ന്ന്​ സി​ക്​​സു​ക​ളു​മാ​യി 19 റ​ൺ​സ്.

എ​തി​രാ​ളി​ക​ൾ​ക്ക്​ 175 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം നി​ശ്ച​യി​ച്ച ചെ​ന്നൈ, മ​റു​പ​ടി ഇ​ന്നി​ങ്​​സി​ൽ രാ​ജ​സ്​​ഥാ​നെ പി​ടി​ച്ചു കെ​ട്ടു​ക​യും ചെ​യ്​​തു. ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ടീം ​പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ഇ​ടം ഉ​റ​പ്പി​ച്ച്​ വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന​താ​ണ്​ ധോ​ണി മി​റാ​ക്ക്​​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story