Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജസ്​ഥാ​നെ 14 റൺസിന്​ ...

രാജസ്​ഥാ​നെ 14 റൺസിന്​ തോൽപിച്ചു; പഞ്ചാബിന്​ ജയത്തുടക്കം

text_fields
bookmark_border
രാജസ്​ഥാ​നെ 14 റൺസിന്​ തോൽപിച്ചു; പഞ്ചാബിന്​ ജയത്തുടക്കം
cancel

ജ​യ്​​പൂ​ർ: ​‘യൂനിവേഴ്​സ്​ ബോസ്​’ ക്രിസ്​ ഗെയ്​ൽ (47 പന്തിൽ നാല്​ സിക്​സും എട്ട്​ ഫോറുമടക്കം 79) ആദ്യ കളിയിൽ തന ്നെ കത്തിക്കയറിയ​േപ്പാൾ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ ​െഎ.പി.എൽ 12ാം സീസണിൽ വിജയത്തുടക്കം.

ബാറ്റും ബാളും തമ്മില ുള്ള പോരാട്ടത്തിനൊപ്പം പഞ്ചാബ്​ ക്യാപ്​റ്റൻ രവിചന്ദ്ര അശ്വി​​െൻറ മങ്കാദിങ്ങും (ബൗൾ ചെയ്യുന്നതിന്​ തൊട്ട ുമുമ്പ്​ ക്രീസിൽനിന്ന്​ ഇറങ്ങിനിൽക്കുന്ന നോൺ സ്​ട്രൈക്കറെ റണ്ണൗട്ടക്കൽ) അരങ്ങേറിയ മത്സരത്തിൽ രാജസ്​ഥാൻ റേ ായൽസിനെതിരെ 14 റൺസിനായിരുന്നു പഞ്ചാബി​​െൻറ ജയം. ആ​ദ്യം ബാ​റ്റ്​​ ചെ​യ്​​ത പ​ഞ്ചാ​ബ്​ 20 ഒാ​വ​റി​ൽ നാ​ല്​ വി​ക്ക ​റ്റ്​ ന​ഷ്​​ട​ത്തി​ൽ 184 റ​ൺ​സെ​ടു​ത്തപ്പോൾ രാജസ്​ഥാ​​െൻറ പോരാട്ടം ഒമ്പതിന്​ 170 റൺസിലവസാനിച്ചു.

കഴിഞ്ഞ സീസണിലെ ഫോം തുടർന്ന ജോസ്​ ബട്​ലർ (43 പന്തിൽ രണ്ട്​ സിക്​സും 10 ഫോറുമടക്കം 69) ആണ്​ രാജസ്​ഥാൻ നിരയിൽ പൊരുതിയത്​. ക്യാപ്​റ്റൻ അജിൻക്യ രഹാനെക്കൊപ്പം (20 പന്തിൽ 27) ആദ്യ വിക്കറ്റിൽ 78 റൺസ്​ ചേർത്ത ബട്​ലർ സഞ്​ജു സാംസണി​​െൻറ (25 പന്തി ൽ 30) കൂടെ സ്​കോറുയർത്തു​േമ്പാഴായിരുന്നു അശ്വി​​െൻറ മങ്കാദിങ്. സ്​റ്റീവൻ സ്​മിത്തടക്കം (20) പിന്നീട്​ വന്നവർക്കാർക്കും ടീമിനെ രക്ഷിക്കാനായില്ല.

ക്രിസ്​ ഗെയ്​ലി​​​െൻറ ബാറ്റിങ്​

നേരത്തേ ഗെയ്​ലി​​െൻറയും​ സ​ർ​ഫ​റാ​സ്​ ഖാ​​​െൻറയും (29 പ​ന്തി​ൽ ഒരു സിക്​സും ആറ്​ ഫോറുമടക്കം 46*) ബാറ്റിങ്ങാണ്​ പഞ്ചാബിന്​ മികച്ച സ്​കോർ സമ്മാനിച്ചത്​. ടോ​സ്​ നേ​ടി​യ രാ​ജ​സ്​​ഥാ​ൻ എ​തി​രാ​ളി​ക​ളെ ബാ​റ്റി​ങ്ങി​ന്​ അ​യ​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബി​നാ​യി ഇ​ന്നി​ങ്​​സ്​ തു​ട​ങ്ങി​യ​ത്​ ക​ഴി​ഞ്ഞ സീ​സ​ണി​ലെ വി​ജ​യ ജോ​ടി ഗെ​യ്​​ലും ലോ​കേ​ഷ്​ രാ​ഹു​ലും. ലോ​ക​ക​പ്പ്​ ടീ​മി​ൽ ഇ​ടം തേ​ടു​ന്ന രാ​ഹു​ൽ (4) ധ​വാ​ൽ കു​ൽ​ക്ക​ർ​ണി എ​റി​ഞ്ഞ ആ​ദ്യ ഒാ​വ​റി​ൽ ക​വ​റി​ലൂ​ടെ ബൗ​ണ്ട​റി​യ​ടി​ച്ച്​ തു​ട​ങ്ങി​യെ​ങ്കി​ലും അ​തേ ഒാ​വ​റി​ൽ​ത​ന്നെ വീ​ണു.

ഒൗ​ട്ട്​ സ്വിം​ഗ​റി​ൽ മ​ന​സ്സി​ല്ലാ​മ​ന​സ്സോ​ടെ ബാ​റ്റു​വെ​ച്ച​പ്പോ​ൾ വി​ക്ക​റ്റി​ന്​ പി​ന്നി​ൽ ബ​ട്​​ല​ർ​ക്ക്​ പി​ഴ​ച്ചി​ല്ല. മൂ​ന്നാ​മ​നാ​യെ​ത്തി​യ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ കൃ​ഷ്​​ണ​പ്പ ഗൗ​ത​മി​നെ​തി​രെ സി​ക്​​സോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട്​ ഇ​ന്നി​ങ്​​സി​ന്​ വേ​ഗം​കൂ​ട്ടാ​നാ​യി​ല്ല. മ​റു​വ​ശ​ത്ത്​ ഗെ​യ്​​ൽ പ​തി​വു​പോ​ലെ തു​ട​ക്ക​ത്തി​ൽ ഇ​ഴ​ഞ്ഞ​പ്പോ​ൾ പ​ഞ്ചാ​ബ്​ സ്​​കോ​ർ 50 ക​ട​ന്ന​ത്​ 7.4 ഒാ​വ​റി​ൽ. 10 ഒാ​വ​ർ പി​ന്നി​ടു​േമ്പാ​ൾ 68 റ​ൺ​സ്​ മാ​ത്ര​മാ​യി​രു​ന്നു സ്​ ​കോ​ർ​ബോ​ർ​ഡി​ൽ. അ​തി​നി​ടെ, അ​ഗ​ർ​വാ​ൾ (22) തി​രി​ച്ചു​ക​യ​റു​ക​യും ചെ​യ്​​തു. ഗൗ​ത​മി​നെ അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്ക്​ പ​റ​ത്താ​നു​ള്ള ശ്ര​മം മി​ഡ്​​ഒാ​ഫി​ൽ കു​ൽ​ക്ക​ർ​ണി​യു​ടെ കൈ​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.


ഗെ​യ്​​ലാട്ടം
എ​ന്നാ​ൽ, 12ാം ഒാ​വ​റി​ൽ ഗെ​യ്​​ൽ ഗി​യ​ർ മാ​റ്റി. ജ​യ്​​ദേ​വ്​ ഉ​ന​ദ്​​ക​ടി​​െൻറ ഒാ​വ​റി​ൽ പ​ന്ത്​ തു​ട​രെ അ​തി​ർ​ത്തി തേ​ടി​പ്പാ​ഞ്ഞു. ആ​ദ്യ മൂ​ന്ന്​ പ​ന്തും ഫോ​ർ. നാ​ലാം പ​ന്തി​ൽ സി​ക്​​സ്. ഒാ​വ​റി​ൽ പി​റ​ന്ന​ത്​ 19 റ​ൺ​സ്. തൊ​ട്ട​ടു​ത്ത ഒാ​വ​റി​ൽ ഗൗ​ത​മി​നെ​തി​രെ സ​ർ​ഫ​റാ​സും ര​ണ്ട്​ ബൗ​ണ്ട​റി നേ​ടി​യ​പ്പോ​ൾ 11 റ​ൺ​സ്​ വ​ന്നു. അ​ടു​ത്ത ര​ണ്ട്​ ഒാ​വ​റു​ക​ളി​ൽ 10 റ​ൺ​സ്​ വീ​തം പി​റ​ന്ന​പ്പോ​ൾ പ​ഞ്ചാ​ബ്​ 15 ഒാ​വ​റി​ൽ 125ലെ​ത്തി. അ​ടു​ത്ത ഒാ​വ​റി​ൽ ഗെ​യ്​​ൽ ഒാ​വ​ർ​ഡ്രൈ​വി​ലാ​യി​രു​ന്നു.

സ്​​റ്റോ​ക്​സി​നെ​തി​രെ സി​ക്​​സും ഫോ​റു​ക​ളും ഒ​ഴു​കി​യ​പ്പോ​ൾ ഗെ​യ്​​ൽ ഏ​ഴാം ​െഎ.​പി.​എ​ൽ സെ​ഞ്ച്വ​റി​​യി​ലേ​ക്കെ​ന്ന്​ ​േതാ​ന്നി​ച്ചു. എ​ന്നാ​ൽ, അ​തേ ഒാ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ൽ ഗെ​യ്​​ൽ കൊ​ടു​ങ്കാ​റ്റി​ന്​ അ​ന്ത്യ​മാ​യി. മി​ഡ്​​വി​ക്ക​റ്റി​ലൂ​ടെ സി​ക്​​സ്​ പാ​യി​ക്കാ​നു​ള്ള ശ്ര​മം രാ​ഹു​ൽ ത്രി​പ​തി​യു​ടെ മി​ക​ച്ച ക്യാ​ച്ചി​ൽ വി​ഫ​ല​മാ​യി. മെ​ല്ലെ തു​ട​ങ്ങി​യ ഗെ​യ്​​ൽ പി​ന്നീ​ട്​ ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ആ​ദ്യ 27 പ​ന്തി​ൽ 29 റ​ൺ​സ്​ മാ​ത്ര​മെ​ടു​ത്ത ഗെ​യ്​​ലി​‍​െൻറ പി​ന്നീ​ടു​ള്ള 50 റ​ൺ​സ്​ പി​റ​ന്ന​ത്​ വെ​റും 20 പ​ന്തി​ൽ.

ഗെ​യ്​​ൽ പു​റ​ത്താ​യ​തോ​ടെ സ്​​കോ​റി​ങ്​ വേ​ഗം കു​റ​ഞ്ഞു. പ​ക​രം മ​റ്റൊ​രു വി​ൻ​ഡീ​സ്​ താ​രം നി​കോ​ളാ​സ്​ പൂ​രാ​ൻ എ​ത്തി​യെ​ങ്കി​ലും അ​ടു​ത്ത ര​ണ്ട്​ ഒാ​വ​റു​ക​ളി​ൽ അ​ഞ്ച്​ റ​ൺ​സ്​ വീ​ത​മേ എ​ടു​ക്കാ​നാ​യു​ള്ളൂ. ശ്രേ​യ​സ്​ ഗോ​പാ​ലും ആ​ർ​ച​റു​മാ​ണ്​ 17,18 ഒാ​വ​റു​ക​ളി​ൽ നി​യ​ന്ത്ര​ണ​ത്തോ​ടെ പ​ന്തെ​റി​ഞ്ഞ​ത്. ഉ​ന​ദ്​​ക​ടി​​െൻറ അ​ടു​ത്ത ഒാ​വ​റി​ൽ പൂ​രാ​നും സ​ർ​ഫ​റാ​സും ബൗ​ണ്ട​റി​ക​ൾ നേ​ടി​യ​തോ​ടെ 12 റ​ൺ​സ്​ കി​ട്ടി. സ്​​റ്റോ​ക്​​സ്​ എ​റി​ഞ്ഞ അ​വ​സാ​ന ഒാ​വ​റി​ൽ പൂ​രാ​നെ (12) ര​ഹാ​നെ പി​ടി​കൂ​ടി. എ​ന്നാ​ൽ, മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന സ​ർ​ഫ​റാ​സ്​ ര​ണ്ടാം പ​ന്തി​ൽ ഫോ​റും അ​വ​സാ​ന പ​ന്തി​ൽ സി​ക്​​സും പ​റ​ത്തി സ്​​കോ​ർ 184ലെ​ത്തി​ച്ചു.

Show Full Article
TAGS:ipl 2019 Cricket sports news malayalam news 
News Summary - IPL 2019- sports news
Next Story