Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിനെ നാലു വിക്കറ്റിന്​ തോൽപിച്ച് ബാംഗ്ലൂർ

text_fields
bookmark_border
hermair
cancel
camera_alt???????????? ????? ??????? ?????????????? ???????

ബംഗളൂരു: അവസാന അങ്കത്തിൽ ടീമി​​െൻറ പോരാട്ടവീര്യം കണ്ട ആർ.സി.ബിയുടെ ആരാധകർ, കോഹ്​ലിയും കൂട്ടരും ഇൗ കളി കുറച്ചു നേരത്തേ കളിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ടാവും. പാർഥിവും (പൂജ്യം) കോഹ്​ലിയും (16) ഡിവില്ലിയേഴ്സും (ഒന്ന്) ആദ്യ മൂന്ന് ഒാവറിൽ കൂടാരം കയറിയിട്ടും നാലാം വിക്കറ്റിൽ 89 പന്തിൽ 144 റൺസി​​െൻറ കൂട്ടുകെെട്ടാരുക്കിയ ഹെറ്റ്​മെയറി​​െൻറയും ഗുർകീറത്ത് സിങ്ങി​​െൻറയും തകർപ്പൻ ബാറ്റിങ് മികവിൽ ഹൈദരാബാദിൽ നിന്ന് ബാംഗ്ലൂർ വിജയം കൊത്തിയെടുക്കുകയായിരുന്നു.

പ്ലേ ഒാഫ് സാധ്യത നേരത്തേ അസ്തമിച്ച ബാംഗ്ലൂർ ഇതോടെ അഞ്ചു ജയവും എട്ടു തോൽവിയുമായി 11 പോയ​േൻറാടെ വിരാട് കേഹ്​ലിയും കൂട്ടരും ഇൗ സീസണി​​െൻറ പടം മടക്കി. ചിന്നസ്വാമി സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 43 പന്തിൽ 70 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണി​​െൻറ മികവിൽ ഏഴു വിക്കറ്റിന് 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നാലു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്​​ടത്തിൽ 178 റൺസ് അടിച്ചെടുത്തു.

ഹെറ്റ്​മെയർ നാലു ഫോറും ആറു സിക്സുമടക്കം 47 പന്തിൽ 75 റൺസെടുത്തപ്പോൾ 48 പന്തിൽ 65 റൺസുമായി ഗുർകീറത്ത് സിങ് മികച്ച പിന്തുണയേകി. സ്പിന്നർ യുസ്​വേന്ദ്ര ചാഹൽ ട്വൻറി20യിലെ ത​​​െൻറ നൂറാം വിക്കറ്റും ഇൗ മത്സരത്തിൽ കണ്ടെത്തിയത് ബാംഗ്ലൂരിന് ഇരട്ടിമധുരമായി. വിജയികൾക്കുവേണ്ടി വാഷിങ്ടൺ സുന്ദർ മൂന്ന് ഒാവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഹൈദരാബാദി​​െൻറ പ്ലേ ഒാഫ് സാധ്യതകൾ ഇനി കൊൽക്കത്തയുടെ കളിയെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. കൊൽക്കത്ത അടുത്ത കളി തോറ്റാൽ മാത്ര​മേ പ്ലേ ഒാഫിന് യോഗ്യത നേടാനാവൂ.

ടോസ് നഷ്​ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് പ്രതീക്ഷയുള്ള തുടക്കം മാർട്ടിൻ ഗുപ്റ്റിലും(30) വൃദ്ധിമാൻ സാഹയും(20) ചേർന്ന് നൽകിയെങ്കിലും കണ്ണുംപൂട്ടിയടിച്ച് മധ്യനിര േവഗം കൂടാരം കയറി. മനീഷ്​ പാണ്ഡെ(9), വിജയ്​ ശങ്കർ(27), യൂസുഫ്​ പത്താൻ(3), മുഹമ്മദ്​ നബി(4) എന്നിവരല്ലൊ മടങ്ങിയെങ്കിലും വില്ല്യംസൺ (43 പന്തിൽ 70) പിടിച്ചുനിന്നതോടെയാണ് മികച്ച സ്​കോറിലേക്കെത്തിയത്​. ​ഉമേഷ് യാദവ് എറിഞ്ഞ അവസാന ഒാവറിൽ വില്യംസൺ 28 റൺസാണ് അടിച്ചുകൂട്ടിയത്.

ബാംഗ്ലൂരി​​െൻറ വിശ്വസ്തരായ മൂന്ന് ബാറ്റ്സ്മാന്മാർ എളുപ്പം മടങ്ങിയതോടെ തോറ്റെന്ന് കരുതിയിടത്തുനിന്നാണ് നാലാം വിക്കറ്റിൽ ഹെറ്റ്മേയറും ഗുർകീറത്തും വിസ്മയപ്രകടനം നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL 2019: Royal Challengers Bangalore Hit Sunrisers Hyderabad -Sports News
Next Story