Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.എൽ @ ഇന്ത്യൻ...

​െഎ.പി.എൽ @ ഇന്ത്യൻ ലോകകപ്പ്​

text_fields
bookmark_border
​െഎ.പി.എൽ @ ഇന്ത്യൻ ലോകകപ്പ്​
cancel

20 ഒാവറി​​​​െൻറ ​െഎ.പി.എൽ പൂരവും 50 ഒാവർ ദൈർഘ്യമുള്ള ഏകദിന ക്രിക്കറ്റും ഒരു ചരടിൽ കെട്ടാനാവില്ല. എങ്കിലും രണ്ടു മ ാസം നീണ്ട ​െഎ.പി.എല്ലും കഴിഞ്ഞ്​ രണ്ടാഴ്​ച​ത്തെ ഇടവേളക്കുശേഷം താരങ്ങൾ വീണ്ടും പാഡണിയും. അതാവ​െട്ട, ഏകദിന ലോകക പ്പി​​​​െൻറ വീറുറ്റ പോർക്കളത്തിലും. ഹൈദരാബാദിൽ നിലച്ച ശ്വാസം ഇനി ലണ്ടനിൽ വീണ്ടുമുയരും. എങ്കിലും ​െഎ.പി.എല്ലി ലെ പ്രകടനങ്ങൾ കളിക്കാരുടെ നിലവിലെ ഫോമി​​​​െൻറ സൂചനകളാണ്​. അങ്ങനെയെങ്കിൽ, ലോകകപ്പിലെ ഇന്ത്യൻതാരങ്ങളുടെ പ്ര ോഗ്രസ്​ കാർഡ്​ കൂടിയാണ്​. ​െഎ.പി.എല്ലിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം ഇങ്ങനെ.

1 വിരാട്​ കോഹ്​ലി (​ബാംഗ്ലൂ ർ റോയൽ ചലഞ്ചേഴ്​സ്​)
മാച്ച്​: 14, റൺസ്​: 464, ശരാശരി 33.14, 50/2-100/1

തുടക്കം ശരിയായില്ലെങ്കിലും രണ്ടാം പകുതിയിൽ കോ ഹ്​ലി താളംകണ്ടെത്തി. കൊൽക്കത്തക്കെതിരായ സെഞ്ച്വറി ശ്രദ്ധേയം. മികച്ച സ്​പിൻ ബൗളിങ്ങിനു മുന്നിലെ പരുങ്ങൽ വീണ് ടും തെളിഞ്ഞു. എങ്കിലും കോഹ്​ലി​ ലോകകപ്പിൽ മറ്റൊരു താരമാവും.

rohit-sharma-23


2 രോഹിത്​ ശർമ
മാച്ച്​: 15, റൺസ്​: 405, ശരാശരി 28.92, 50/2-100/0
ടീം കപ്പടിച്ചെങ്കിലും രോഹിത്​ ശരാശരിമാത്രമായിരുന്നു. കഴിഞ്ഞ രണ്ട്​ സീസണിനെക്കാൾ മെച്ചപ്പെട്ടു. പക്ഷേ, മാച ്ച്​ വിന്നിങ്​ ഇന്നിങ്​സ്​ ഇല്ല. ഒാപണറായിറങ്ങിയ രോഹിതിന്​ ലോകകപ്പ്​ തയാറെടുപ്പുകൂടിയായിരുന്നു. ക്യാപ്​റ് റൻസിയിൽ രോഹിത്​ വീണ്ടും മികച്ചുനിന്നു.

3 ശിഖർ ധവാൻ (ഡൽഹി കാപിറ്റൽസ്​)
മാച്ച്​: 16, റൺസ്​: 521, ശരാശരി 34.73, 50 /5-100/0
പ്രതീക്ഷകൾക്കൊത്ത്​ ബാറ്റ്​വീശിയ താരം. ടീമിനെ ​േപ്ല ഒാഫിലെത്തിക്കുന്നതിൽ ധവാ​​​​െൻറ സ്​ഥിതയാർന്ന പ് രകടനം കാരണമായി. തുടക്കം പതുക്കെയാണെങ്കിലും ധവാൻ ശരാശരി സ്​കോർ കണ്ടെത്തി മടങ്ങി.

4 ലോകേഷ്​ രാഹുൽ (കിങ്​ സ്​ ഇലവൻ പഞ്ചാബ്​)
മാച്ച്​: 14, റൺസ്​: 593, ശരാശരി 42.06, 50/6-100/1
ഇന്ത്യൻ ആരാധകർക്കുള്ള നല്ലവാർത്തയാണ്​ രാഹുലി​​​​െ ൻറ ബാറ്റ്​. ടീം ഒാപണറുടെ റോളിൽ മികച്ച ഇന്നിങ്​സുകൾ പിറന്ന​േതാടെ, ലോകപ്പിൽ ഇന്ത്യക്ക്​ ലഭിക്കുന്നത്​ ഫോമി​ േലക്കുയർന്ന ബാറ്റ്​സ്​മാനെ. നാലാം നമ്പറിൽ വിജയ്​ ശങ്കറിനെക്കാൾ അനുയോജ്യ രാഹുലാണെന്ന്​ സീസൺ തെളിയിക്കുന്നു.

5 കേദാർ ജാദവ്​ (ചെന്നൈ സൂപ്പർകിങ്​സ്​)
മാച്ച്​: 14, റൺസ്​: 162, ശരാശരി 18.00, 50/1-100/0
സീസണിൽ വലിയ പരാജയം. ചെന്നൈയുടെ മധ്യനിരയിൽ നിർണായകമെന്നായിരുന്നു കണക്കൂകൂട്ടൽ. പക്ഷേ, നേടിയത്​ ഒരു അർധസെഞ്ച്വറി മാത്രം. അവസരം ലഭിച്ചിട്ടും തിളങ്ങാനായില്ല. തോളിലെ പരിക്ക്​ കാരണം ബൗളർ എന്ന നിലയിലും കാര്യമായ സംഭാവന നൽകാനായില്ല.


6 എം.എസ്.​ ധോണി (ചെന്നൈ സൂപ്പർകിങ്​സ്​)
മാച്ച്​: 15, റൺസ്​: 416, ശരാശരി 83.20, 50/3-100/0
​ചെന്നൈയുടെ ‘തല’ വീണ്ടും സൂപ്പർതാരമായി. ടീമി​​​​െൻറ ഏറ്റവും ഉയർന്ന റൺസ്​ സ്​കോറർ, സിക്​സ്​ ഹിറ്റർ, ഫിനിഷർ, ചടുല സ്​റ്റംപിങ്​, പിഴക്കാത്ത തന്ത്രങ്ങൾ-ലോകകപ്പിലേക്ക്​ ധോണി പത്തരമാറ്റിൽ തന്നെ തയാർ. മധ്യനിരയിൽ ഉത്തരവാദിത്തത്തോടെ കളിച്ച ക്യാപ്​റ്റൻ കൂൾ വിരാട്​ കോഹ്​ലിക്ക്​ ഏറെ ആശ്രയമാവും.

7 ഹാർദിക്​ പാണ്ഡ്യ (മുംബൈ ഇന്ത്യൻസ്​)
മാച്ച്​: 16, റൺസ്​: 402, ശരാശരി 44.86, 50/1-100/0; വിക്കറ്റ്​ 14
വിലക്കും വിവാദവും കഴിഞ്ഞ്​ പ്രതീക്ഷ നൽകുന്ന ​േഫാമിലാണ്​ പാണ്ഡ്യയുടെ തിരിച്ചുവരവ്​. ബാറ്റിലും ബൗളിലും മുംബൈയുടെ കിരീടവിജയത്തിൽ നിർണായകമായി. ലോകകപ്പ്​ ടീമിൽ ഒാൾറൗണ്ടറെന്ന നിലയിൽ പാണ്ഡ്യയെ വിശ്വസിക്കാം. ടീം ആവശ്യപ്പെടു​േമ്പാൾ ബാറ്റിലും ബൗളിലും പാണ്ഡ്യ ഉത്തര​വാദിത്തമേറ്റെടുത്താണ്​ കളിച്ചത്​.

8 രവീന്ദ്ര ജദേജ (ചെന്നൈ സൂപ്പർ കിങ്​സ്​)
മാച്ച്​: 16, റൺസ്​: 106, ശരാശരി 35.33; വിക്കറ്റ്​ 15
എക്​സ്​ട്രാ പേസർ എന്ന ടിക്കറ്റ്​ കീറിയാണ്​ രവീന്ദ്ര ജദേജ ലോകകപ്പ്​ ടീമിലെത്തിയത്​. എന്നാൽ, ആ പ്രതീക്ഷകൾക്കൊത്ത ​പ്രകടനമൊന്നും ​െഎ.പി.എല്ലിൽ കണ്ടില്ല. ബാറ്റിൽ തീർത്തും പരാജയം, ബൗളിൽ കാര്യമായ സ്വാധീനം ചെലുത്താനുമായില്ല.


9 ദിനേഷ്​ കാർത്തിക്​ (കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​)
മാച്ച്​: 14, റൺസ്​: 253, ശരാശരി 31.62, 50/2-100/0
കാർത്തികി​​​​െൻറ കരിയറിലെ മോശം സീസണുകളിൽ ഒന്നാണിത്​. ടീം നായകനാണെങ്കിലും ബാറ്റിൽ അദ്ദേഹത്തിന്​ മികവിലേക്കുയരാനായില്ല. ഇൗഡൻ ഗാർഡനിൽ നേടിയ 97 റൺസായിരുന്നു ഉയർന്ന സ്​കോർ. ടീമിനകത്തെ പടലപ്പിണക്കങ്ങളുടെ പേരിലും നായകൻ വിവാദത്തിലായി.

10 വിജയ്​ ശങ്കർ (സൺറൈസേഴ്​സ്​ ഹൈദരാബാദ്​)
മാച്ച്​: 15, റൺസ്​: 244, ശരാശരി 20.33, 50/0-100/0; വിക്കറ്റ്​ 1
അമ്പാട്ടിറായുഡുവിനെയും ഋഷഭ്​ പന്തിനെയും മറികടന്ന്​ വിജയ്​ ശങ്കറിനെ എന്തിന്​ ലോകകപ്പ്​ ടീമിലെടുത്തുവെന്ന ചോദ്യം ​െഎ.പി.എൽ കൂടുതൽ ശക്തമാക്കി നിലനിർത്തുന്നു. ബാറ്റിൽ തീർത്തും പരാജയം. ബൗളറെന്ന നിലയിൽ കാര്യമായി പരിഗണിക്കപ്പെട്ടുമില്ല.

11 കുൽദീപ്​ യാദവ്​ (കൊൽക്കത്ത)
മാച്ച്​: 9, റൺസ്​ 12, വിക്കറ്റ്​-4, ശരാശരി 71.50, ഇ​േക്കാണമി 8.66
ഇൗ സീസൺ ​െഎ.പി.എൽ കുൽദീപി​േൻറതായി മാറിയില്ല. ഇൗഡൻ ഗാർഡനിലെ ഫ്ലാറ്റ്​ പിച്ചിലും ചൈനമെൻ ബൗളർക്ക്​ കാര്യമായൊന്നും ചെയ്യാനായില്ല. ബംഗളൂരുവിനെതിരായ അവസാന മത്സരത്തിൽ അടികൊണ്ട്​ തളർന്നപ്പോൾ കണ്ണീരോടെ മാറിനിന്ന കുൽദീപി​​​​െൻറ കാഴ്​ച ​ഇന്ത്യയുടെ ലോകകപ്പ്​ തയാറെടുപ്പിനുമൊരു പ്രഹരമാണ്​. ചൈനമെൻ ബൗളറുടെ വൈവിധ്യം വിദേശികളും പഠിച്ചെടുത്തു. ഇംഗ്ലണ്ടിൽ ഇനിയെന്തെന്ന്​ കാത്തിരുന്ന്​ കാണാം.

12 യുസ്​വേന്ദ്ര ചഹൽ (ബാംഗ്ലൂർ)
മാച്ച്​: 14, വിക്കറ്റ്​ 18, ശരാശരി 21.44, ഇ​േക്കാണമി 7.82
ബാംഗ്ലൂർ ബൗളിങ്​​ നിരയിൽ സ്​ഥിരതയാർന്ന പ്രകടനം. ടീമി​​​​െൻറ ടോപ്​ വിക്കറ്റ്​ വേട്ടക്കാരൻ. പവർ​േപ്ലയിൽ ക്യാപ്​റ്റൻ കോഹ്​ലിയുടെ വിശ്വസ്​തനായിരുന്നു. കുൽദീപ്​ തളരു​േമ്പാൾ ഇന്ത്യക്ക്​ ചഹലിൽ വിശ്വസിക്കാമെന്ന്​ ​െഎ.പി.എൽ തെളിയിക്കുന്നു.


13 ജസ്​പ്രീത്​ ബുംറ (മുംബൈ ഇന്ത്യൻസ്​)
മാച്ച്​: 15, വിക്കറ്റ്​: 19, ശരാശരി 21.52, ഇ​േക്കാണമി 6.63
ലോകകപ്പിനുള്ള ഇന്ത്യക്ക്​ ഏറ്റവും ആത്മവിശ്വാസം നൽകുന്നത്​ ഇൗ മുംബൈ പേസറുടെ പ്രകടനം. ടീമിനെ കിരീടത്തിലേക്ക്​ നയിച്ച ബുംറ ഇന്നും ഇന്ത്യയുടെ മുൻനിര ആയുധം തന്നെ. പരിക്കി​​​​െൻറ ആശങ്ക ബൗണ്ടറിക്ക്​ പുറത്താക്കിയത്​ ഒന്നാമത്തെ ഘടകം. യോർക്കർ, ഡെത്​ ഒാവറിലെ ​ബൗളിങ്​, റൺസ്​ വിട്ടുകൊടുക്കാനുള്ള മടി, വിക്കറ്റ്​ കൊയ്​ത്ത്​ എല്ലാത്തിലും ബുംറ പ്രതീക്ഷകൾക്കൊപ്പം. ഫൈനലിലും തിളങ്ങി. അധ്വാനിച്ചു തളർന്ന താരത്തിന്​ രണ്ടാഴ്​​ചത്തെ വിശ്രമമാണ്​ അനിവാര്യം.

14 മുഹമ്മദ്​ ഷമി (പഞ്ചാബ്​)
മാച്ച്​: 14, വിക്കറ്റ്​ 19, ശരാശരി 24.68, ഇ​േക്കാണമി 8.68
​െഎ.പി.എല്ലിൽ ഷമിയുടെ മികച്ച സീസൺ. പരിചയ സമ്പത്തുള്ള പേസറായി പഞ്ചാബി​​​​െൻറ ആക്രമണത്തിൽ മുന്നിലുണ്ടായിരുന്നു. പവർ​േപ്ലയിലും ഡെത്ത്​ ഒാവറിലും വജ്രായുധം. ലോകകപ്പിൽ ഇന്ത്യക്ക്​ ഷമിയെ കാര്യമായി തന്നെ ​ആശ്രയിക്കാമെന്ന്​ തെളിയിക്കുന്ന പ്രകടനമായിരുന്നു ​െഎ.പി.എല്ലിൽ.

15 ഭുവനേശ്വർ കുമാർ (ഹൈദരാബാദ്​)
മാച്ച്​: 15, വിക്കറ്റ്​ 13, ശരാശരി 45.46, ഇ​േക്കാണമി 7.81

വിക്കറ്റ്​ വീഴ്​ത്താൻ ഭുവി വല്ലാതെ പാടുപെട്ടു. എങ്കിലും റൺസ്​ വിട്ടുനൽകാതെ പന്തെറിയാനും പന്തിൽ നിയന്ത്രണം നിലനിർത്താനും ഭുവിക്ക്​ കഴിഞ്ഞിരുന്നു. യോർകറിൽ കൃത്യത കുറ​െഞ്ഞന്നും പരാതി. കെയ്​ൻ വില്യംസ​​​​െൻറ അസാന്നിധ്യത്തിൽ ടീമി​​​​െൻറ നായകനും ഭുവിയായിരുന്നു. അത്​ പ്രകടനത്തെ ബാധിച്ചിരിക്കാം. എങ്കിലും ഇംഗ്ലണ്ടിലെ ഇഷ്​ടമണ്ണിൽ ഭുവി ഫോമിലേക്കുയരും.

Show Full Article
TAGS:IPL 2019 final Season Review ICC World Cup 2019 
News Summary - IPL 2019 Final | Season Review
Next Story