Home / News / വാട്​സൻ തിളങ്ങി; ചെന്നൈക്ക്​ ആറു വിക്കറ്റ്​ ജയം
April 23 / 11:45 PM

വാട്​സൻ തിളങ്ങി; ചെന്നൈക്ക്​ ആറു വിക്കറ്റ്​ ജയം

shane-watson
ചെന്നൈ സൂപ്പർ കിങ്​സി​െൻറ ടോപ്​ സ്​കോററായ ഷെയ്​ൻ വാട്​സ​െൻറ ബാറ്റിങ്ങ്​

ചെന്നൈ: സിക്​സും ഫോറുമായി മൈതാനം നിറഞ്ഞ ഷെയ്​ൻ വാട്​സനിലൂടെ ചെന്നൈ സൂപ്പർ കിങ്​സ്​ വിജയ വഴിയിൽ. രണ്ടു ദിനം മുമ്പ്​ ബാംഗ്ലൂരിനെതിരെ ഒരു റണ്ണിന്​ ​കീഴടങ്ങിയ ചെന്നൈ സൺറൈസേഴ്​സ്​ ഹൈദരാബാദിനെ ആറു വിക്കറ്റിന്​ തോൽപിച്ച്​ ​െഎ.പി.എൽ 12ാം സീസണിലെ ​േപ്ല ഒാഫിലേക്ക്​. പോയൻറ്​ പട്ടികയിൽ ധോണിപ്പട ഒന്നാം സ്​ഥാനത്തെത്തുകയും ചെയ്​തു.

കഴിഞ്ഞ സീസണിലെ നിഴൽ മാത്രമായി ഒതുങ്ങിയ വാട്​സൻ ഇക്കുറി തുടർച്ചയായി പരാജയപ്പെട്ടപ്പോഴും വിശ്വാസം നിലനിർത്തിയ ക്യാപ്​റ്റനുള്ള പ്രതിഫലമായി  ചാമ്പ്യൻ ഇന്നിങ്​സ്​. 53 പന്തിൽ ഒമ്പത്​ ഫോറും ആറ്​ സിക്​സുമായി 96 റൺസെടുത്താണ്​ വാട്​സൻ ഹൈ ​േവാൾട്ടിൽ കത്തിജ്ജ്വലിച്ചത്​. ഇതുവരെ 10 കളിയിൽ 147 റൺസ്​ മാത്രമായിരുന്നു വാട്​സ​​​​െൻറ സമ്പാദ്യം. 

ആദ്യം ബാറ്റ്​ ചെയ്​ത ഹൈദരാബാദ്​ ​ഒാപണർ ഡേവിഡ്​ വാർണറുടെയും (57), മനീഷ്​ പാണ്ഡെയുടെയും (83 നോട്ടൗട്ട്​) മികവിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 175 റൺസെടുത്തു. ​േജാണി ബെയർസ്​റ്റോയെ (0) രണ്ടാം ഒാവറിൽ നഷ്​ടമായെങ്കിലും രണ്ടാം വിക്കറ്റിൽ വാർണറും പാണ്ഡെയും ടീമിന്​ രക്ഷയാവുകയായിരുന്നു. വിജയ്​ ശങ്കർ 25ഉം, യൂസുഫ്​ പത്താൻ അഞ്ചും റൺസെടുത്തു. ഹർഭജൻ സിങ്​ രണ്ടു വിക്കറ്റ്​ വീഴ്​ത്തി. 

മറുപടി ബാറ്റിങ്ങിൽ ചെന്നൈക്കും തകർച്ചയോടെയായിരുന്നു തുടക്കം. ഫാഫ്​ ഡു​െപ്ലസിസിനെ (1) മൂന്നാം ഒാവറിൽ നഷ്​ടമായി. പിന്നീടാണ്​ വാട്​സനും സുരേഷ്​ റെയ്​നയും (38) പിടിച്ചുനിന്ന്​ കളിച്ചത്​. റെയ്​നക്കു പിന്നാലെയെത്തിയ അമ്പാട്ടി റായുഡുവും (38) മികച്ച പിന്തുണ നൽകി. സെഞ്ച്വറിയോടെ ചെന്നൈക്ക്​ വിജയം സമ്മാനിക്കാനുള്ള ഒരുക്കത്തിനിടെ വാട്​സൻ ഹൈദരാബാദ്​ നായകൻ ഭുവനേശ്വർ കുമാറി​​​​െൻറ പന്തിൽ വിക്കറ്റ്​ കീപ്പർ ബെയർസ്​റ്റോവിന്​ പിടികൊടുത്ത്​ മടങ്ങി.

സ്​കോർ മൂന്നിന്​ 160​. അവസാന 17 പന്തിൽ ജയിക്കാൻ 15 റൺസ്​ കൂടി വേണമെന്നിരിക്കെ ചെന്നൈ അപ്രതീക്ഷിത പ്രതിരോധത്തിലായി. അമ്പാട്ടി റായുഡുവും, കേദാർ ജാദവും 18ഉം, 19ഉം ഒാവറിൽ സ്​കോർ ചെയ്യാൻ മറന്നു. നിർണായക ഘട്ടത്തിൽ ഭുവനേശ്വറി​​​​െൻറ ഒാവറിൽ മൂന്നും, ഖലീൽ അഹമ്മദ്​ എറിഞ്ഞ 19ാം ഒാവറിൽ നാലും റൺസ്​ മാത്രമാണ്​ പിറന്നത്​. ഇതിനിടെ റായുഡു (21) മടങ്ങൂകയും ചെയ്​തു. ഒടുവിൽ ​അവസാന ഒാവറിൽ കേദാർ ജാദവ് (11)​ സിക്​സറിലൂടെ ടീമിനെ ജയത്തിലെത്തിച്ചു. 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

CLUB NEWS VIEW ALL

1Chennai Super KingsChennai Super Kings
2Delhi DaredevilsDelhi Daredevils
3Kings X1 PunjabKings X1 Punjab
4Kolkata Knight RidersKolkata Knight Riders
5Mumbai IndiansMumbai Indians
6Rajasthan RoyalsRajasthan Royals
7Royal Challengers BangaloreRoyal Challengers Bangalore
8Sunrisers HyderabadSunrisers Hyderabad
top