െഎ.പി.എൽ മാതൃകയിൽ വനിത ട്വൻറി20 ടൂർണമെൻറ്; പ്രദർശന മത്സരം മേയ് 22ന്
text_fieldsന്യൂഡൽഹി: െഎ.പി.എൽ പ്ലേഒാഫിനു മുമ്പായി വനിതകൾക്കായി പ്രദർശന മത്സരം സംഘടിപ്പിക്കുന്നു. മേയ് 22നാണ് െഎ.പി.എൽ ഇലവൻ, ബി.സി.സി.െഎ ഇലവൻ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരം. ഒാരോ ടീമിലും നാല് വിദേശ താരങ്ങളെ ഉൾപ്പെടുത്തും. ഇരു ടീമുകളിലായി 10 വിദേശ താരങ്ങളെയും 20 ഇന്ത്യന് താരങ്ങളെയും തിരഞ്ഞെടുക്കും. ഇന്ത്യൻ താരങ്ങളെ ദേശീയ സെലക്ടര്മാരാണ് തീരുമാനിക്കുക.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില് ഉച്ചക്ക് 2.30നാണ് മത്സരം. സ്റ്റാർ സ്പോർട്സിൽ തത്സമയം സംപ്രേഷണം ചെയ്യും. െഎ.പി.എൽ മാതൃകയിൽ വനിത ട്വൻറി20 ടൂർണമെൻറ് സംഘടിപ്പിക്കുന്നതിെൻറ മുന്നോടിയായാണ് പ്രദർശന മത്സരം. നിലവില് ആസ്ട്രേലിയയിലെ ബിഗ് ബാഷ് ടൂർണമെൻറിൽ മാത്രമാണ് വനിത ലീഗും നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
