ഹൈദരാബാദ്: െഎ.പി.എൽ 11ാം സീസണിൽ തോൽവിയറിയാതെ മുന്നേറുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 147 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റേന്തിയ സൺറൈസേഴ്സിന് വേണ്ടി നായകൻ കെയ്ൻ വില്യസൻ നേടിയ അർധ സെഞ്ച്വറിയാണ് തരക്കേടില്ലാത്ത സ്കോർ സമ്മാനിച്ചത്. 39 പന്തിൽ രണ്ട് സിക്സും അഞ്ച് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു നായകെൻറ ഇന്നിങ്സ്. ഷാകിബുൽ ഹസൻ 35 റൺസെടുത്തു.
ഒാപണർമാരായ ശിഖർ ധവാനും അലക്സ് എയിൽസും 38 റൺസ് ചേർക്കുന്നതിനിടെ കൂടാരം കയറിയിരുന്നു. തുടർന്നെത്തിയ മനിഷ് പാണ്ഡെയും എളുപ്പം മടങ്ങി. എന്നാൽ കെയ്ൻ വില്യസനും ഷാകിബുൽ ഹസനും ടീമിന് ജീവൻ നൽകുകയായിരുന്നു. ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജും ടിം സൗത്തിയും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
തുടര്‍ ജയങ്ങളുമായി മുന്നേറുന്ന ഹൈദരാബാദിന് ഇന്ന് ജയിച്ചാല്‍ പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം. എന്നാൽ അവശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് െഎ.പി.എല്ലിൽ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ്. ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാംഗ്ലൂരിന് മൂന്നു മത്സരം മാത്രമാണ് ജയിക്കാനായത്. ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ബാംഗ്ലൂർ പട്ടികയില്‍ ആറാംസ്ഥാനത്തും. ബാംഗ്ലൂർ ടീമിൽ മോയീന്‍ അലി ഇന്ന് അരങ്ങേറ്റം കുറിച്ചു. ഹൈദരാബാദ് മാറ്റങ്ങളില്ലാതെയാണ് ഇന്നിറങ്ങിയത്.