ലാഭക്കച്ചവടം
20 ലക്ഷം മാത്രം മുടക്കുമുതലുള്ള മുംബൈ ഇന്ത്യൻസ് താരം മായങ്ക് മാർക്കണ്ഡെയാണ് ഇൗ സീസണിൽ ഇതുവരെയുള്ള ഏറ്റവും വലിയ ലാഭക്കച്ചവടം. ആർക്കും വേണ്ടാതിരുന്ന ഇൗ വലൈങ്കയൻ സ്പിന്നറെ അടിസ്ഥാനവില മുടക്കി മുംബൈ സ്വന്തമാക്കുകയായിരുന്നു. 10 മത്സരങ്ങളിൽനിന്നായി 13 വിക്കറ്റെടുത്ത മാർക്കണ്ഡെ വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമനാണ്. ലേലത്തിൽ അൺസോൾഡായിട്ടും അടിസ്ഥാനവിലക്ക് പഞ്ചാബ് ടീമിലെത്തിയ ക്രിസ് ഗെയ്ലും മിന്നും ഫോമിലാണ്. 2.20 കോടി രൂപക്ക് ടീമിലെത്തിയ അമ്പാട്ടി റായുഡുവും വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തുന്നു.
മുതലായവർ
ലാഭനഷ്ടക്കണക്കുകൾക്കപ്പുറം മുടക്കിയ കാശിന് മുതലായവരാണ് കൂടുതലും. ടീമുകൾ നിലനിർത്തിയ വിരാട് കോഹ്ലിയും എം.എസ്. ധോണിയും റിഷഭ് പന്തും റാഷിദ് ഖാനുമെല്ലാം ഇൗ ഗണത്തിൽപെടുന്നു. നായകെൻറയും ബാറ്റ്സ്മാെൻറയും റോളിൽ തിളങ്ങുന്ന ധോണിയാണ് ഇവരിൽ കേമൻ. എട്ട് കോടി മുടക്കിൽ രാജസ്ഥാനിലെത്തിയ സഞ്ജു സാംസണിനും ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരുവേള പർപ്ൾ ക്യാപ് സഞ്ജുവിെൻറ കൈയിലായിരുന്നു.
നഷ്ടക്കച്ചവടം
ഏറ്റവും വലിയ നഷ്ടം രാജസ്ഥാൻ റോയൽസിനാണെന്ന് പറയേണ്ടിവരും. 12.5 കോടി മുടക്കി ടീമിലെത്തിച്ച ബെൻ സ്റ്റോക്സും 11.5 കോടിയിൽ ടീമിലെത്തിയ ജയ്ദേവ് ഉനദ്കടും കാര്യമായ പ്രകടനം നടത്തിയിട്ടില്ല. കഴിഞ്ഞ സീസണിലെ മിന്നും പ്രകടനമാണ് സ്റ്റോക്സിനുവേണ്ടി പണമെറിയാൻ ഇത്തവണയും ടീമുകളെ പ്രേരിപ്പിച്ചത്. എന്നാൽ, ബൗളിങ്ങിലും ബാറ്റിങ്ങിലും അേമ്പ പരാജയമായി സ്റ്റോക്സ്. എട്ട് മത്സരം കളിച്ച ഉനദ്കടിന് ഇതുവരെ കിട്ടിയത് ഏഴ് വിക്കറ്റ് മാത്രം.