Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതുടർതോൽവിക്ക്​...

തുടർതോൽവിക്ക്​ വിരാമം; ചെന്നൈയെ മലർത്തിയടിച്ച്​ മുംബൈ

text_fields
bookmark_border
തുടർതോൽവിക്ക്​ വിരാമം; ചെന്നൈയെ മലർത്തിയടിച്ച്​ മുംബൈ
cancel

പുണെ: ​പ്ലേ ഒാഫ്​ സാധ്യതകളിലേക്ക്​ ബാറ്റ്​ വീശാൻ അനിവാര്യമായ വിജയം മുംബൈ ഇന്ത്യൻസ്​ നേടിയെടുത്തു. പോയൻറ്​ പട്ടികയിൽ മുന്നിൽ നിൽക്കുന്നവരും ഏറ്റവും പിറകിലുള്ളവരും തമ്മിലുള്ള പോരിൽ നിലവിലെ ജേതാക്കൾ കുടിയായ മുംബൈ ഇന്ത്യൻസ്​ ചെന്നൈ സൂപ്പർ കിങ്​സിനെ എട്ട്​ വിക്കറ്റിനാണ്​​ തകർത്തത്​. 

പുണെയിലെ തങ്ങളുടെ  ‘ഹോം’ ഗ്രൗണ്ടിൽ നടന്ന കളിയിൽ ആദ്യം ബാറ്റ്​ ചെയ്​ത ചെന്നൈ 20 ഒാ​വ​റി​ൽ അ​ഞ്ചു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ചെ​ന്നൈ 169 റ​ൺ​സെ​ടു​ത്തപ്പോൾ മുംബൈ രണ്ട്​ പന്ത്​ ബാക്കിയിരിക്കെ രണ്ട്​ വിക്കറ്റ്​ മാത്രം നഷ്​ടത്തിൽ ജയത്തിലെത്തുകയായിരുന്നു. 

മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്​റ്റൻ രോഹിത്​ ശർമ (33 പന്തിൽ രണ്ട്​ സിക്​സും ആറ്​ ഫോറുമടക്കം 56 നോട്ടൗട്ട്​) മുന്നിൽ നിന്ന്​ നയിച്ചപ്പോൾ ഒാപണർമാരായ എവിൻ ലൂയിസും (43 പന്തിൽ രണ്ട്​ സിക്​സും മൂന്ന്​ ഫോറുമടക്കം 47) സൂര്യകുമാർ യാദവും (34 പന്തിൽ ഒരു സിക്​സും അഞ്ച്​ ഫോറുമടക്കം 44) മികച്ച പിന്തുണ നൽകി. ഹാർദിക്​ പാണ്ഡ്യ (എട്ട്​ പന്തിൽ ഒരു സിക്​സടക്കം 13 നോട്ടൗട്ട്​) ആയിരുന്നു വിജയം നേടു​േമ്പാൾ രോഹിതിനൊപ്പം ക്രീസിൽ.  രോഹിതാണ്​ മാൻ ഒാഫ്​ ദ മാച്ച്​. 

നേരത്തേ, 47 പ​ന്തി​ൽ നാല്​ സിക്​സും ആറ്​ ഫോറുമടക്കം 75 റ​ൺ​സ​ടി​ച്ച സുരേഷ്​ റെ​യ്​​ന​യും ഉജ്വല ഫോം തുടർന്ന അ​മ്പാ​ട്ടി റാ​യു​ഡു​വും (35 പന്തിൽ നാല്​ സിക്​സും രണ്ട്​ ഫോറുമടക്കം 46) കാ​ഴ്​ചവെച്ച ബാറ്റിങ്ങാണ്​ ചെന്നൈക്ക്​ തരക്കേടില്ലാത്ത സ്​കോർ സമ്മാനിച്ചത്​. എന്നാൽ തുടക്കത്തിലെ സ്​കോറിങ്​ വേഗം പിന്നീട്​ നിലനിർത്താൻ കഴിയാതിരുന്നതോടെ കൂറ്റൻ സ്​കോറിലേക്ക്​ നീങ്ങാൻ ചെന്നൈക്കായില്ല. 

നി​ർ​ണാ​യ​ക​മാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ൽ ടോ​സ്​ നേ​ടി​യ മും​ബൈ ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ ചെ​ന്നൈ​യെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നി​ങ്​​സി​​െൻറ അ​ഞ്ചാം ഒാ​വ​റി​ൽ സ്​​കോ​ർ 26ൽ ​എ​ത്തി​നി​ൽ​ക്കേ ചെ​െ​ന്നെ​ക്ക്​ ഷെ​യ്​​ൻ വാ​ട്​​സ​ണെ (12) ന​ഷ്​​ട​മാ​യി. തു​ട​ർ​ന്ന്​ ഒ​ത്തു​ചേ​ർ​ന്ന റാ​യു​ഡു​വും സു​രേ​ഷ്​ റെ​യ്​​ന​യും ചെ​ന്നൈ​യെ മു​ന്നോ​ട്ടു​ന​യി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 71 റ​ൺ​സാ​ണ്​ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. 

ക്രുണാ​ൽ പാ​ണ്ഡ്യ​യു​ടെ പ​ന്തി​ൽ ബെ​ൻ ക​ട്ടി​ങ്ങി​ന്​ ക്യാ​ച്ച്​ ന​ൽ​കി റാ​യ​ു​ഡു (46) മ​ട​ങ്ങു​േ​മ്പാ​ൾ സ്​​കോ​ർ​ബോ​ർ​ഡി​ൽ 97 റ​ൺ​സാ​യി​രു​ന്നു. ശേ​ഷം ക്രീ​സി​ലെ​ത്തി​യ ക്യാ​പ്​​റ്റ​ൻ ധോ​ണി​യെ കൂ​ട്ടു​പി​ടി​ച്ച്​ റെ​യ്​​ന സ്​​കോ​ർ ബോ​ർ​ഡ്​ ച​ലി​പ്പി​ക്കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ, റെ​യ്​​ന അ​ർ​ധ​ശ​ത​കം തി​ക​ച്ച​തി​നു​ പി​ന്നാ​ലെ 17ാം ഒാ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ധോ​ണി​യെ (26) എ​വി​ൻ ലൂ​യി​സി​​െൻറ കൈ​ക​ളി​ലെ​ത്തി​ച്ച്​ മി​ച്ച​ൽ മ​ക്ല​നാ​ഗ​ൻ കൂ​ട്ടു​കെ​ട്ട്​ പൊ​ളി​ച്ചു. ബ്രാ​വോ വ​ന്ന​പോ​ലെ​ത​ന്നെ മ​ക്ല​നാ​ഗ​​െൻറ പ​ന്തി​ൽ മായങ്ക്​ മ​ാർ​ക​ണ്ഡെ​ക്ക്​ ക്യാ​ച്ച്​ ന​ൽ​കി പൂ​ജ്യ​നാ​യി മ​ട​ങ്ങി. സാം ​ബി​ല്ലി​ങ്​​സി​നും (3) തി​ള​ങ്ങാ​നാ​യി​ല്ല. മ​ക്ല​നാ​ഗ​നും ക്രുണാൽ പാണ്ഡ്യയും രണ്ട്​ വിക്കറ്റ്​ വീഴ്​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsmumbai indiansmalayalam newssports newsIPL 2018
News Summary - IPL 2018 mumbai won- Sports news
Next Story