മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ബദ്ധവൈരികൾ ഏറ്റുമുട്ടുേമ്പാൾ ആതിഥേയർക്ക് രക്ഷയായി യുവനിര. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയുടെ ഇന്നിങ്സ് 165 റൺസിന് അവസാനിച്ചു. ഒാപണർമാരെ എളുപ്പം നഷ്ടമായെങ്കിലും പാണ്ഡ്യ സഹോദരൻമാരും സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ കൂട്ട്കെട്ടും ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുകയായിരുന്നു. സ്കോർ മുംബൈ: 165/4
22 പന്തിൽ 41 റൺസെടുത്ത കൃണാൽ പാണ്ഡ്യയാണ് മുംബൈയുടെ സ്കോർ 150 കടത്തിയത്. ഇഷാൻ ക്രിഷ് (40) സൂര്യകുമാർ യാദവ് (43) എന്നിവരുടെ ഇന്നിങ്സും നിർണായകമായി. ഹർദ്ദിക് പാണ്ഡ്യ 22 റൺസെടുത്തു. നേരത്തെ ഒാപണറും നായകനുമായ രോഹിത് ശർമ 15 റൺസിന് പുറത്തായിരുന്നു. റൺസൊന്നുമെടുക്കാതെ എവിൻ ലൂയിസിനെ ചാഹർ എൽ.ബിയിൽ കുരുക്കിയിരുന്നു.
ചെന്നൈക്ക് വേണ്ടി ഷെയിൻ വാട്സൻ രണ്ടും ദീപക് ചാഹർ, ഇമ്രാൻ താഹിർ എന്നിവർ ഒരോ വിക്കറ്റുകൾ വീതവും എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വാട്സനെ നഷ്ടമായി.